ഷാര്‍ജ: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി വി.ഡി സതീശന്‍ എം.എല്‍.എ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടാണ് തനിക്ക് യോജിപ്പെന്ന് സതീശന്‍ പറഞ്ഞു. ഇന്‍കാസ് ഷാര്‍ജ കമ്മറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ജാഥകള്‍ക്ക് വിശ്വാസ സംരക്ഷണ ജാഥ എന്ന പേരിന് പകരം രാഷ്ട്രീയപ്രചരണ ജാഥ എന്നായിരുന്നു നല്‍കേണ്ടിയിരുന്നത്. വിശ്വാസസംരക്ഷണ ജാഥ എന്ന പേരും ബി.ജെ.പിയുടെ നാമജപവുമൊക്കെ ജനം ഒരുപോലെയാണ് കാണുന്നതെന്നും സതീശന്‍ പറഞ്ഞു. ശബരിമലയില്‍ വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് സംഘത്തിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുത്തുവെന്നും സതീശന്‍ ആരോപിച്ചു.
സാമൂഹ്യമാധ്യമങ്ങളിലൂടെ ചില നേതാക്കളോടുള്ള ആരാധന കാരണം മറ്റ് നേതാക്കളെ തെറി പറയരുത്. ഇത്തരം നിലപാടുകള്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുമെന്ന് തിരിച്ചറിയണം. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ കിംവദന്തി പ്രചരിപ്പിക്കുമ്പോള്‍ തങ്ങള്‍ പോകില്ല എന്ന് പത്രസമ്മേളനം വിളിച്ച് മറുപടി പറയേണ്ട കാര്യമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനെതിരെ നേരത്തെയും വി.ഡി സതീശന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ഉറച്ച നിലപാട് എടുക്കണമെന്നായിരുന്നു സതീശന്റെ നിലപാട്. മതേതര പുരോഗമന ദേശീയ പ്രസ്താനമാണ് കോണ്‍ഗ്രസ് ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.
from mangalam.com https://ift.tt/2PVj2cZ
via IFTTT
No comments:
Post a Comment