തൃശൂര്‍: തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തീഷ്യ നല്‍കിയ യുവതിക്ക് ആ്‌ഴ്ച ഒന്ന് കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുതുകിലെ കുരുവുമായി എത്തിയ അനീഷയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനസ്തീഷ്യ നല്‍കിയ ഉടന്‍ തന്നെ അനീഷയുടെ കൈ തടിച്ചു വീര്‍ക്കുകയും ബോധരഹിതയാവുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത് വക വെയ്ക്കാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയെന്നും ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നു.
അനസ്തീഷ്യ നല്‍കിയതിലും ശസ്ത്രക്രിയ നടത്തിയതിലും യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഗത്തുന്നിന്നുണ്ടായ അനാസ്ഥയെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
from mangalam.com https://ift.tt/2RWJr7J
via IFTTT
No comments:
Post a Comment