ന്യുഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സാകിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഈ മാസം 19ന് വാദം കേള്‍ക്കും. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ.
ഗോധ്ര കലാപത്തിന്റെ പ്രതിസ്ഥാനത്തും നിന്നും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ മോഡിയേയും മറ്റ് രാഷ്ട്രീയ നേതാക്കളെയും മുതിര്‍ന്ന ദ്യോഗസ്ഥരേയും ഒഴിവാക്കി ക്ലീന്‍ചിറ്റ് നല്‍കുകയാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തുന്നതിന് വേണ്ടത്ര തെളിവില്ല എന്ന കാരണം പറഞ്ഞായിരുന്നു ഒഴിവാക്കല്‍.
2002ലെ ഗോധ്ര കൂട്ടക്കൊലയ്ക്ക് ശേഷം നടന്ന 69 പേരുടെ മരണത്തില്‍ കലാശിച്ച ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപത്തിലെ 58 പ്രതികളെയും മെട്രോപോളിറ്റന്‍ കോടതി 2012ല്‍ വെറുതെവിട്ടിരുന്നു. സാകിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ 58 പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
പ്രതികളെ വെറുതെ വിട്ടതിനെതിരെ സാകിയ ജഫ്രി 2013ല്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവരുടെ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി, മെട്രോപോളിറ്റന്‍ കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു. നരോദ പാട്യ, നരോ ഗം, ഗുല്‍ബര്‍ഗ് കൂട്ടക്കൊല ഇവയ്‌ക്കെല്ലാം പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു സാകിയ ജഫ്രിയുടെ വാദം.
from mangalam.com https://ift.tt/2Q2DSY5
via IFTTT
No comments:
Post a Comment