മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ അനില്‍ ഗോട്ടെ നിയമസഭാംഗത്വം രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ നുഴഞ്ഞുകയറുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ദുലെ മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തിയ അനില്‍ ഇന്നലെ രാജിക്കാര്യം അറിയിച്ചിരുന്നു. അടുത്തയാഴ്ച രാജിവയ്ക്കുമെന്നാണ് വ്യക്തമാക്കിയത്.എന്‍.സി.പിയില്‍ നിന്നും ഏതാനും നേതാക്കള്‍ അടുത്തകാലത്ത് ബി.ജെ.പിയില്‍ എത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.
കഴിഞ്ഞ മാസം മറ്റൊരു ബി.ജെ.പി എം.എല്‍.എ നിയമസഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവച്ചിരുന്നു. ആശിഷ് ദേഷ്മുഖ് ആണ് രാജിവച്ചത്. നാഗ്പൂര്‍ ജില്ലയിലെ കതോളില്‍ നിന്നുള്ള അംഗമായ ആശിഷ് പ്രത്യേക വിദര്‍ഭ സംസ്ഥാനം ആവശ്യം ഉന്നയിച്ചിരുന്നു.
ഈ മാസം 19ന് നിയമസഭായുടെ ശീതകാല സമ്മേളനം ആരംഭിക്കുകയാണ്. ആദ്യദിനം തന്നെ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറുമെന്ന് അനില്‍ ദുലെ പറഞ്ഞു. ദുലെ മുനിസിപ്പില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിമിനല്‍ പശ്ചാലത്തലമുള്ള ചിലരെ ബി.ജെ.പിയില്‍ തിരുകികയറ്റുകയാണെന്നും അതിലുള്ള എതിര്‍പ്പു പ്രകടിപ്പിച്ചാണ് രാജിവയ്ക്കുന്നതെന്നും അനില്‍ ദുലെ പറയുന്നു.
ഇത്തരം ആളുകള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ ദുലെ നഗരത്തെ നശിപ്പിക്കും. അടുത്തമാസം നടക്കുന്ന ദുലെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2009ല്‍ സ്വതന്ത്രനായി നിയമസഭയില്‍ എത്തിയ ദുലെ പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. അബ്ദുള്‍ കരിം തെല്‍ഗി ഉള്‍പ്പെട്ട മുദ്രപത്ര കുംഭകോണ കേസില്‍ അറസ്റ്റിലായ ദുലെ ഇപ്പോള്‍ ജാമ്യത്തിലാണ്.
from mangalam.com https://ift.tt/2Dgnkom
via IFTTT
No comments:
Post a Comment