ഗുരുഗ്രാം: മൂന്ന് വയസുകാരിയെ അതി ദാരുണമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി നഗരത്തില്‍ എത്തിയത്. പിച്ചിച്ചീന്തിയ നിലയില്‍ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തു പത്ത് സെന്റിമീറ്റര്‍ നീളമുള്ള വടി തിരുകി കയറ്റിയ നിലയിലായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും വ്യക്തമായെന്ന് പോലീസ് പറയുന്നു.
20കാരനായ സുനില്‍ കുമാര്‍ എന്ന യുവാവാണ് അരുംകൊലയ്ക്ക് പിന്നില്‍. ചോക്ലേറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഗുരുഗ്രാമിലെ ഗുഗ കോളനിയില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മതുരയിലെ നൗഗൗണ്‍ ഗ്രാമവാസിയായ സുനില്‍ കുമാര്‍ കഴിഞ്ഞയാഴ്ചയാണ് ഗുഗയിലെത്തിയത്. ഇയാളുടെ സഹോദരിയും അമ്മയും ഈ ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. ഇവരെ കാണാനായി എത്തിയതായിരുന്നു സുനില്‍ കുമാര്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു സുനില്‍ കുമാറിന്റെ സഹോദരി.
സംഭവത്തിന് ശേഷം സുനില്‍ കുമാറിന് കാണാതായിരുന്നു. തുടര്‍ന്ന് ഇയാളുടെ സഹോദരിയെയും മാതാവിനെയും പോലീസ് ചോദ്യം ചെയ്തു. കുട്ടിയുടെ വിര്‍ജിനയില്‍ പത്ത് സെന്റിമീറ്റര്‍ നീളമുള്ള കമ്പ് തിരികി കയറ്റിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. തലയിലുണ്ടായ ഗുരുതരമായ പരുക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തശ്രാവമാണ് മരണത്തിന് കാരണം. പെണ്‍കുട്ടിയുടെ തോളുകളിലും ഇടുപ്പിലും നെഞ്ചിലും പുറത്തും മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ വിവധ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറത്ത് മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ പ്രതി പെണ്‍കുട്ടിയുടെ അടുത്തെത്തുകയും ചോക്ലേറ്റ് വാങ്ങി നല്‍കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. ഞായറാഴ്ച രാത്രിവരെ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അയല്‍വാസിയായ ഒരാള്‍ ക്ഷേത്രത്തിന് സമീപമുള്ള കടയുടെ മുറിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 8.10 ഒ്ാടെയാണ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചുള്ള ഫോണ്‍ എത്തുന്നത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കല്ല് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നിടത്ത് നിന്നും 300 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപം വസ്ത്രങ്ങള്‍ ഉണ്ടായിരുന്നെന്ന് കുട്ുംബാംഗങ്ങള്‍ പറഞ്ഞു.
from mangalam.com https://ift.tt/2Dm9NeW
via IFTTT
No comments:
Post a Comment