മുംബൈ: തലയ്ക്ക് പ്രഷര്‍ കുക്കര്‍കൊണ്ട് അടിയേറ്റ് രക്തം വാര്‍ന്ന് 62 കാരന് ദാരുണാന്ത്യം. നവി മുംബൈയിലാണ് സംഭവം. ഫ്‌ളാറ്റില്‍ വിജയകുമാര്‍ ദൊഹാത്രെയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. മകന്‍ സ്‌കീസോഫ്രീനിയ രോഗം ബാധിച്ച ആളാണെന്നാണ് പൊലീസ് പറയുന്നത്. മകന്റെ കൈകളിലും മുറിവേറ്റിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിനുള്ളില്‍ നിന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തലയ്ക്ക് സാരമായ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന വിജയകുമാറിനെയാണ് കണ്ടത്. ഒരു പ്രഷര്‍ കുക്കറും ചുറ്റികയും സമീപ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മകന് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
from mangalam.com https://ift.tt/2PSnF7I
via IFTTT
No comments:
Post a Comment