കാല് വയ്യാത്ത നായയ്ക്ക് ചിറക് വെച്ചുകൊടുത്തവള്‍; ഇവളല്ലേ യഥാര്‍ത്ഥ മാലാഖ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

കാല് വയ്യാത്ത നായയ്ക്ക് ചിറക് വെച്ചുകൊടുത്തവള്‍; ഇവളല്ലേ യഥാര്‍ത്ഥ മാലാഖ

ബെയ്ജിങ് : മാലാഖച്ചിറകുകള്‍ വെച്ച നായക്കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ നായയ്ക്ക് ചിറക് വെച്ച് കൊടുത്തതോ, മറ്റൊരു മാലാഖക്കുഞ്ഞും. കാര്‍ ആക്സിഡന്റില്‍ പരിക്കു പറ്റിയ നായ വീല്‍ ചെയര്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഈ നായയ്ക്കാണ് കുഞ്ഞ് ചിറകുകള്‍ വെച്ച് കൊടുത്തത്.

'' ഒരു കാര്‍ ആക്സിഡന്റിലാണ് നായയ്ക്ക് കാലിന് പരിക്കേറ്റത്. അതിനു ശേഷം ദേഹത്ത് പിടിപ്പിച്ച ഉപകരണത്തിന്റെ സഹായത്തോടെയാണ് അത് നടന്നിരുന്നത്. നായയെ ദൂരെക്കളയാമെന്നാണ് ചെന്‍ ആദ്യം കരുതിയിരുന്നത്. പക്ഷെ, അദ്ദേഹത്തിന്റെ മകള്‍ ജിയാ ജിയ അത് സമ്മതിച്ചില്ല.'' - നായയുടെ ഉടമയായ ചെന്‍ പറയുന്നു. ചിറകുകള്‍ വെച്ച് നൃത്തം ചെയ്യുന്ന തന്റെ വീഡിയോ ജിയാ ജിയ ടിക്ടോക്കില്‍ അപ്ലോഡ് ചെയ്തിരുന്നു. അതിന് ഒരുപാട് പേര്‍ അഭിനന്ദനമറിയിച്ചിരുന്നു. അപ്പോഴാണ് തന്റെ നായക്കും ചിറക് വച്ചുകൊടുക്കണമെന്ന് അവള്‍ക്ക് തോന്നിയത്. അങ്ങനെ ചെയ്താല്‍ അവനും ഒരുപാട് അഭിനന്ദനങ്ങളും സ്നേഹവും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ജിയാ ജിയ ഇങ്ങനെ ചെയ്തത്.

ജിയ ഇങ്ങനെ ചെയ്തതോടെ നിരവധി പേരാണ് നായയുടെ ഫോട്ടോയും വീഡിയോയും എടുത്തത്. ജിയയ്ക്ക് നായ അവളുടെ അടുത്ത സുഹൃത്ത് കൂടിയാണ്. അവള്‍ പറയുന്നത്, അവന്റെ ഒരുപാട് ഫോട്ടോയും വീഡിയോയും ഇനിയും അവള്‍ ടിക്ടോകില്‍ പോസ്റ്റ് ചെയ്യുമെന്നാണ്. കൂടാതെ, അവള്‍ കരുതുന്നത് ആ ചിറകുകള്‍ വേഗത്തിലോടാന്‍ തന്റെ പ്രിയപ്പെട്ട നായക്കുട്ടിയെ സഹായിക്കുമെന്നാണ്. ഒരു കാലിന് വയ്യാത്തതിനാല്‍ കൃത്രിമമായി വെച്ച ഉപകരണത്തിന്റെ സഹായത്തോടെ ആയിരുന്നു നായ നടന്നിരുന്നത്. അതിന്റെ കൂടെ രണ്ട് ചിറകുകള്‍ കൂടി നായയ്ക്ക് വച്ചുകൊടുത്തതോടെ നായയ്ക്കും കൂടുതല്‍ ഉത്സാഹമായി.



from mangalam.com https://ift.tt/2FenNtQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages