ഗ്ലെന്‍ഫീല്‍ഡ്: പൊതുവെ നഖത്തിന്റെ സൗന്ദര്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്നവരാണ് യുവതികള്‍. ഇത്തരത്തില്‍ നഖത്തിന് മോടികൂട്ടാന്‍ ശ്രമിച്ച് മുട്ടന്‍ പണിയാണ് പത്തൊമ്പതുകാരിക്ക് കിട്ടിയത്. നെയില്‍ പോളീഷ് തുടച്ചുമാറ്റാന്‍ ഉപയോഗിച്ച റിമൂവറിന് തീപിടിച്ചാണ് അപകടമുണ്ടായത്. മായ എഡ്വാര്‍ഡ്‌സ് എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ലണ്ടനിലാണ് സംഭവം ഉണ്ടായത്.
നെയില്‍ പൊളീഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന തിരിയില്‍ നിന്നാണ് തീ പടര്‍ന്നത്. ധൃതിയില്‍ റിമൂവര്‍ തട്ടിമാറ്റാനുള്ള ശ്രമത്തില്‍ മുറിയിലും തീപടരുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തുകയും, അവരുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവാകുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ മായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയില്‍ പൊളീഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. നിരവധി നെയില്‍ പൊളീഷിലെ പ്രധാന ഘടകമാണ് അസെറ്റോണ്‍. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് അതില്‍ ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത് ഉചിതമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
from mangalam.com https://ift.tt/2qE0vDJ
via IFTTT
No comments:
Post a Comment