മുള്ളന്‍ പന്നിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; വായ നിറയെ മുള്ളുമായി ഒരു നായ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

മുള്ളന്‍ പന്നിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; വായ നിറയെ മുള്ളുമായി ഒരു നായ

മുള്ളന്‍ പന്നിയോട് കളിച്ച നായയ്ക്ക് കിട്ടിയത് വമ്പന്‍ പണി. ന്യൂയോര്‍ക്കിലെ ലോലിപോപ് മൃഗസംരക്ഷണ കേന്ദ്രത്തിലെ സെന്റ് ബെര്‍ണാര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് മുള്ളന്‍ പന്നിക്ക് പിന്നാലെ പോയി വന്‍ പണിവാങ്ങിയത്. റക്‌സ് എന്ന നായ മുള്ളന്‍ പന്നിയെ കണ്ടിരുന്നത് ഒരു കളിപ്പാട്ടം പോലെയായിരുന്നു. അവന്‍ മുള്ളന്‍ പന്നിയെ കണ്ടാല്‍ പിന്നാലെ കൂടും. പിന്നെ അവരുടെ പിറകെ നടന്ന് ശല്യം ചെയ്യുന്നതാവും പ്രധാന പരിപാടി.

എന്നാല്‍ മുള്ളന്‍ പന്നിയുടെ കൈയ്യില്‍ നിന്ന് വമ്പന്‍ പണി കിട്ടിയതോടെ ആശാന്‍ മര്യാദ പഠിച്ചു. ഇപ്പോള്‍ മുള്ളന്‍ പന്നിയുടെ നിഴല്‍ കാണുന്ന ഭാഗത്തേക്ക് പോലും റക്‌സ് അടുക്കില്ല. അടുത്തേക്കു പോയാന്‍ എങ്ങനെയായിരിക്കും പണി കിട്ടുക എന്നും അവന് വ്യക്തമായി അറിയാം. മുന്‍പ് മുള്ളന്‍ പന്നിക്ക് പിന്നാലെ പോയ റക്‌സ് തിരികെ എത്തിയത് വായ നിറയെ മുള്ളുകളുമായാണ്. സ്ഥിരം ശല്യക്കാരനെ നല്ലരീതിയില്‍ മുള്ളന്‍പന്നി കൈകാര്യം ചെയ്യുകയായിരുന്നു. നൂറുകണക്കിന് മുള്ളുകളാണ് വായുടെ അകത്തും മുഖത്തുമായി ഉണ്ടായിരുന്നത്.

മുഖത്തും മൂക്കിലും വായിലും മുള്ളുകള്‍ തറച്ചുകയറി വേദനകൊണ്ട് പുളയുകയായിരുന്ന റക്‌സിനെ സംരക്ഷണ കേന്ദ്രത്തിലെ ഡോക്റ്റര്‍മാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇത് മുഴുവന്‍ നീക്കം ചെയ്യാന്‍ ഡോക്റ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. മുള്ളുകള്‍ നീക്കിയ റക്‌സ് ഇപ്പോള്‍ പൂര്‍ണമായി സുഖം പ്രാപിച്ചു. മുള്ളന്‍പന്നി പണി കൊടുത്ത റക്‌സിനെക്കുറിച്ച് അറിഞ്ഞെത്തിയ ഒരു മൃഗസ്‌നേഹി റക്‌സിനെ ദത്തെടുക്കാനും തയാറായി.



from mangalam.com https://ift.tt/2qzWqR0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages