മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മുത്തച്ഛനും കൊച്ചുമകളും മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മുത്തച്ഛനും കൊച്ചുമകളും മരിച്ചു

കഠിനംകുളം (തിരുവനന്തപുരം) : മദ്യലഹരിയിലായിരുന്ന മുൻ പോലീസുകാരൻ ഓടിച്ച കാറിടിച്ച് റോഡിന് സമീപത്ത് കൂടി നടന്നുപോകുകയായിരുന്ന മുത്തച്ഛനും കൊച്ചുമകളും മരിച്ചു. കാവോട്ടുമുക്ക് പുളിവിളാകത്ത് വീട്ടിൽ റിട്ട. അധ്യാപകൻ അബ്ദുൾ സലാം (78), കൊച്ചുമകളായ ആലിയ ഫാത്തിമ (11) എന്നിവരാണ് മരിച്ചത്. വീടിന് 50 മീറ്റർ അകലെ വച്ചായിരുന്നു സംഭവം. രോഷാകുലരായ ജനക്കൂട്ടം കാർ അടിച്ചുതകർത്തു. കാർ ഓടിച്ചിരുന്ന കഠിനംകുളം ചാന്നാങ്കര ഐ.എസ്. ഗാർഡനിൽ മാഹീനെ (58) കൈയേറ്റം ചെയ്തു. സംഭവമറിഞ്ഞെത്തിയ പോലീസ് മാഹീനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുംവഴി ജനക്കൂട്ടം പോലീസ് ജീപ്പ് തടഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം. അബ്ദുൾ സലാമിന്റെ മകൾ റാഷിദയുടെ മകൾ ആലിയ ഫാത്തിമ തുമ്പ വി.എസ്. എസ്.സി. വളപ്പിലെ കേന്ദ്രീയവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. സ്കൂൾ ബസിൽ വയലിൽക്കട ജങ്ഷനിൽ ഇറങ്ങി അവിടെ കാത്തുനിന്ന മുത്തച്ഛനൊപ്പം വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് അപകടം. റോഡിന്റെ വശത്തുകൂടി നടന്നുവന്ന ഇവരുടെ നേരേ എതിർദിശയിൽ നിന്നുവന്ന കാർ ഇടിച്ചുകയറുകയായിരുന്നു. റോഡിന്റെ വശത്തുനിന്ന വൈദ്യുതപോസ്റ്റിനും കാറിനുമിടയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്. വീണ്ടും മുന്നോട്ടുനീങ്ങിയ കാർ റോഡിനരുകിൽ ഇരുന്ന ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചു. സമീപത്തെ വീടിന്റെ മതിലും തകർത്ത് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ കാറിന്റെ അടിയിൽ കുടുങ്ങിയ മുത്തച്ഛനേയും ചെറുമകളെയും കാർ പൊക്കിമാറ്റിയാണ് നാട്ടുകാർ പുറത്തെടുത്തത്. അബ്ദുൾ സലാം അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആലിയ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കാറോടിച്ച മാഹീനെ നാട്ടുകാർ പിടികൂടി. കഠിനംകുളം എസ്.ഐ. ബിനീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു. രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൈദ്യപരിശോധനയിൽ മാഹീൻ മദ്യപിച്ചിരുന്നതായി കണ്ടത്തി. മുൻപ് പോലീസുകാരനായിരുന്ന ഇയാൾ അനധികൃതമായി അവധിയെടുത്ത് ഗൾഫിൽ പോയതിനെ തുടർന്ന് പോലീസ് സേനയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. ആലിയയുടെ അച്ഛൻ സുധീർ വി.എസ്.എസ്.സി.യിൽ സർവീസിലിരിക്കവെ മൂന്ന് വർഷം മുമ്പ് ട്രെയിനിൽ നിന്ന് വീണ് മരിച്ചിരുന്നു. ആലിയയുടെ അമ്മ റാഷിദ വി.എസ്.എസ്.സി. ഉദ്യോഗസ്ഥയാണ്. വിദ്യാർഥിയായ മുഹമ്മദ് ആദിൽ ആണ് സഹോദരൻ. പരേതയായ സുബൈദബീവിയാണ് മരിച്ച അബ്ദുൾസലാമിന്റെ ഭാര്യ. മക്കൾ: സലീല, റാഷിദ. ഇരുവരുടെയും കബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കണിയാപുരം പള്ളിനട മുസ്ലിം ജമാഅത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2FqQmEE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages