20 മാസം പ്രായമുള്ളപ്പോള്‍ കരള്‍ മാറ്റിവച്ചു, 21 കാരനായ സഞ്ജയ് ഇന്ന് ഡോക്ടറാകാന്‍ ഒരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

20 മാസം പ്രായമുള്ളപ്പോള്‍ കരള്‍ മാറ്റിവച്ചു, 21 കാരനായ സഞ്ജയ് ഇന്ന് ഡോക്ടറാകാന്‍ ഒരുങ്ങുന്നു

ന്യൂഡൽഹി: ഇരുപത്തൊന്നുകാരനായ സഞ്ജയ് കന്തസാമിയുടെ കുട്ടിക്കാലം സാധാരണ കുട്ടികളുടേതായിരുന്നില്ല. 20 മാസം പ്രായമുള്ളപ്പോൾ അച്ഛന്റെ കരൾ പകുത്ത് കിട്ടിയതു കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നസഞ്ജയ് ഒരു ഡോക് ടറാകാനുള്ള ഒരുക്കത്തിലാണ്. 1998 നവംബറിലാണ് സഞ്ജയ്ക്ക് കരൾ മാറ്റി വെച്ചത്. ഇന്ത്യയിൽവിജയകരമായി കരൾമാറ്റ ശസ്ത്രക്രിയആദ്യമായി നടത്തിയത് സഞ്ജയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ആദ്യവർഷങ്ങളിൽ ഡോക്ടർമാർക്ക് പോലും സഞ്ജയിന്റെ ഭാവിയുടെ കാര്യത്തിൽ വിശ്വാസക്കുറവുണ്ടായിരുന്നു. ശിശുക്കളിൽ മാത്രം കണ്ടു വരുന്ന തരം കരൾരോഗമായിരുന്നു സഞ്ജയ്ക്ക്. കരൾമാറ്റ ശസ്ത്രക്രിയയുടെ ഇരുപതാം വാർഷികം ശസ്ത്രക്രിയ നടത്തിയ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പംആഘോഷിച്ചതിനൊപ്പം ഒരു ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജയ്. ഹൃദ്രോഗവിദഗ്ദ്ധനാവാനാണ് സഞ്ജയ് തീരുമാനിച്ചിരിക്കുന്നത്. Content Highlights: Sanjay Kandasamy, Liver Transplantee, 20 Years, Appolo Hospitals


from mathrubhumi.latestnews.rssfeed https://ift.tt/2PxG2zo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages