സന്നിധാനം: ശബരിമലയിൽ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങളുമായി പോലീസ്. തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിങും വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനും പുറമെ അപ്പം, അരവണ കൗണ്ടറുകൾക്കും അന്നാദാനത്തിനും നിയന്ത്രണമേർപ്പെടുത്തി. വൈകുന്നേരങ്ങളിൽ മുറികൾ വാടകയ്ക്ക് നൽകാൻ പാടില്ല. അരവണ, അപ്പ പ്രസാദ കൗണ്ടറുകൾ ഉൾപ്പടെ രാത്രി പത്ത് മണിക്കും അന്നദാന കൗണ്ടർ 11 മണിക്കും അടക്കണം. അപ്പം, അരവണ കൗണ്ടറുകൾ നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. നട അടച്ചാൽ ഉടൻ സമീപത്തെ കടകൾ അടച്ച് താക്കോൽ പോലീസിനെ ഏൽപിക്കണമെന്നും നിർദേശമുണ്ടെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. പോലീസിന്റെ നിയന്ത്രണങ്ങൾ ശബരിമല വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും നടപ്പാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കടകൾ ലേലം വിളിച്ചതിൽ ഇതുവരെ പകുതി മാത്രമെ പോയിട്ടൂള്ളൂ. ഭക്തരെ രാത്രി തങ്ങാൻ അനുവദിച്ചില്ലെങ്കിൽ നെയ്യഭിഷേകം നടത്തുന്നതിന് വളരെ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: sabarimala, Police restrictions
from mathrubhumi.latestnews.rssfeed https://ift.tt/2OOKowK
via
IFTTT
No comments:
Post a Comment