ബംഗലുരു: ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് പിടിച്ച യുവാവ് ഫൈനടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞ മറുപടികേട്ട് ഞെട്ടി പോലീസ്. ചിക്കബല്ലാപ്പുര പോലീസ് എംജി റോഡിനടുത്തുവെച്ച് പിടികൂടിയ സ്‌പോര്‍ട്‌സ് ബൈക്കിലെ യാത്രികനായ യുവാവ് തന്നോട് ലൈസന്‍സും വാഹനരേഖകളും ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി താന്‍ തന്റെ കുട്ടുകാരനെ കുത്തിയിട്ട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ പോകുകയാണ് എന്നായിരുന്നു. രക്തം പുരണ്ട കത്തിയും എടുത്തുകാട്ടി.
ചിക്കബെല്ലാപ്പുര നഗരത്തില്‍ താമസിക്കുന്നയാളും ഉഡുപ്പി സ്വദേശിയുമായ സന്ദീപ് ഷെട്ടി എന്ന 26 കാരനാണ് പിടിയിലായത്്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് വാഹനം തടഞ്ഞ് യുവാവിന്റെ കയ്യില്‍ നിന്നും പിഴ ഈടാക്കാനായി ബില്ല് എഴുതുമ്പോഴായിരുന്നു യുവാവ് തന്നോട് ക്ഷമിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആക്രമണകാര്യം പോലീസിനോട് പറഞ്ഞത്. യുവാവിനെ പെട്ടെന്ന് തന്നെ പിടികൂടിയ പോലീസ് വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.
തന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ദേവരാജിനെയാണ് ഇയാള്‍ കുത്തിയത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ബംഗലുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസാര്‍ തെരുവില്‍ പാചകഎണ്ണക്കട നടത്തുന്ന ദേവരാജിന്റെ റീയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്ക സന്ദീപ് നേരത്തേ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ പണം പിന്നീട് മടക്കി നല്‍കാന്‍ ദേവരാജ് കൂട്ടാക്കിയില്ല.
റീയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ഇരുവരും പങ്കാളികളാണ്. രണ്ടുവര്‍ഷം മുമ്പ് റിയല്‍ എസ്‌റ്റേറ്റില്‍ മുടക്കാനാണ് ദേവരാജിന് സന്ദീപ് പണം നല്‍കിയത്. എന്നാല്‍ ദേവരാജ് അങ്ങിനെ ചെയ്യാതിരുന്നതോടെ സന്ദീപ് പണം മടക്കിചോദിച്ചു. തിങ്കളാഴ്ച സന്ദീപ് ദേവരാജിനെ കാണാന്‍ പോകുകയും പണം ചോദിക്കുകയും ചെയ്തു. എന്നാല്‍ സന്ദീപിനോട് കയര്‍ത്തു സംസാരിച്ച ദേവരാജ് ആ പണം മറന്നേക്കാന്‍ ആവശ്യപ്പെട്ടു. വഴക്കു മൂത്തതോടെ സന്ദീപ് കത്തിവലിച്ചെടുത്ത് ദേവരാജിനെ കുത്തി. ദേവരാജിന്റെ കരച്ചില്‍ കേട്ട് അയല്‍പക്കത്തെ കടക്കാര്‍ ഓടിയെത്തുകയും സന്ദീപ് തന്റെ ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ ട്രാഫിക് പോലീസിന്റെ അരികത്ത് വരെ എത്താനേ സന്ദീപിന് കഴിഞ്ഞുള്ളൂ.
from mangalam.com https://ift.tt/2Q2YfUN
via IFTTT
No comments:
Post a Comment