ഛത്തീസ്ഗഢ്: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിന് അവരുടെ ഒരു അധ്യക്ഷനെ എങ്കിലും അഞ്ചു വര്‍ഷത്തേക്ക് ഗാന്ധി കുടുംബത്തിനു പുറത്തുനിന്നും കൊണ്ടുവരാന്‍ കഴിയുമോ? അങ്ങനെ ചെയ്താല്‍ മാത്രം നെഹ്‌റു ഒരു യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടിയെ സൃഷ്ടിച്ചുവെന്ന് താന്‍ പറയാമെന്നും മോഡി പരിഹസിച്ചു.
ഛത്തീസ്ഗഢള നിയമസഭായിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. കഴിഞ്ഞനാളുകളില്‍ ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് തോല്‍വികളോ താനാണ് പ്രധാനമന്ത്രി എന്നതോ അംഗീകരിക്കാന്‍പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല. നാലര വര്‍ഷം കഴിഞ്ഞിട്ടും ഇതാണ് അവരുടെ അവസ്ഥ. എങ്ങനെയാണ് ഒരു ചായകച്ചവടക്കാരന്‍ പ്രധാനമന്ത്രിയായത് എന്നാണ് അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മികച്ച പ്രതികരണം നല്‍കിയ വോട്ടര്‍മാരെ അനുമോചിച്ച മോഡി, ജനാധിപത്യത്തിന്റെ ആവേശം ഉള്‍ക്കൊണ്ട ജനത അടുത്ത ഘട്ടത്തിലും ഇത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രമണ്‍ സിംഗ് നാലാംതവണയും അധികാരത്തിലെത്തുമെന്നും മോഡി പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയും അസ്ഥാനത്തായി. അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഢുമായാണ് മായാവതി കൈകോര്‍ത്തിരിക്കുന്നത്.
from mangalam.com https://ift.tt/2DqGisr
via IFTTT
No comments:
Post a Comment