കൊച്ചി : ഭക്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് മണിക്കൂറായി കൊച്ചി വിമാനത്താവളത്തില്‍ കഴിയുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പുറത്തെ പ്രതിഷേധക്കാരെ നോക്കി കൈ വീശിയത് യാത്ര പറഞ്ഞതെന്ന് തെറ്റിദ്ധരിച്ച് വിമാനത്താവളത്തിന് പുറത്ത് ആഹ്‌ളാദ പ്രകടനം. പ്രതിഷേധം കടുത്തതോടെ തൃപ്തി തിരികെ മടങ്ങുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതിഷേധക്കാരുടെ ആഹ്‌ളാദം. പല ചില ചാനലുകള്‍ ഉള്‍പ്പെടെ 'തൃപ്തി മടങ്ങുന്നു'വെന്ന് ബ്രേക്കിങ് ന്യൂസും നല്‍കി.
എന്നാല്‍, ശബരിമല ദര്‍ശനത്തിന് ശേഷം മാത്രമേ തിരികെ മടങ്ങൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തൃപ്തി. തങ്ങളും അയ്യപ്പ ഭക്തരാണെന്നും നാളെ ശബരിമല ദര്‍ശനം നടത്തുമെന്നുമാണ് തൃപ്തി പറയുന്നത്.
തൃപ്തി എത്തിയതോടെ തികച്ചും നാടകീയ സംഭവങ്ങളാണ് വിമാനത്താവളത്തില്‍ ഉണ്ടായത്. ഇതേതുടര്‍ന്ന് പുലര്‍ച്ചെ 4.40 ന് എത്തിയ തൃപ്തി ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴും വിമാനത്താവളത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. പുറത്തിറങ്ങാന്‍ നിവൃത്തിയില്ലാതായതോടെ വീട്ടില്‍ നിന്നു കൊണ്ടുവന്ന പ്രഭാത ഭക്ഷണം തൃപ്തിയും സംഘവും നിലത്തിരുന്ന് കഴിച്ചു.
from mangalam.com https://ift.tt/2PxDdyf
via IFTTT
No comments:
Post a Comment