ചെന്നിത്തലയും ശ്രീധരന്‍പിള്ളയും ചേര്‍ന്ന് പറഞ്ഞാല്‍ തൃപ്തി ദേശായി മടങ്ങും- മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ചെന്നിത്തലയും ശ്രീധരന്‍പിള്ളയും ചേര്‍ന്ന് പറഞ്ഞാല്‍ തൃപ്തി ദേശായി മടങ്ങും- മന്ത്രി കടകംപള്ളി

പമ്പ: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോൺഗ്രസുമായും ബിജെപിയുമായും ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോൺഗ്രസ് സ്ഥാനാർത്ഥിയായി പുണെ മുനിസിപ്പാലിറ്റിയിൽ മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃപ്തി ദേശായി. പിന്നീടവർ ബിജെപിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. വലിയ വിശ്വാസിയായ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുംചേർന്ന് അവരെ പറഞ്ഞ് വിടാവുന്നതേയുള്ളുവെന്നും കടകംപള്ളി പറഞ്ഞു. നിലയ്ക്കലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതകരണം. ബിജെപിയും കോൺഗ്രസും പറഞ്ഞാൽ അവർ പോകും.അതിന് പകരം നെടുമ്പാശ്ശേരിയിൽ പ്രാകൃതമായ രീതിയിൽ സഞ്ചാര സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ച് പ്രതിഷേധം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനത്തിന് കോടതിയിൽ കേസ് കൊടുത്ത് 12 വർഷം നിയമ യുദ്ധം നടത്തിയവർ വിധി അനുകൂലമാക്കിയ ശേഷം അതിന്റെ പേരിൽ ജനങ്ങളെ തെരുവിലിറക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് തൃപ്തി ദേശായിയുടെ വരവെന്ന് സംശയിക്കുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല ദർശനത്തിന് വന്നതെന്നാണ് തൃപ്തി ദേശായി പറയുന്നത്. പ്രധാനമന്ത്രിക്കും കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും സുരക്ഷ ആവശ്യപ്പെട്ട് അവർ കത്തെഴുതിയിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന്റെ കോപ്പിയാണ് അവർ മുഖ്യമന്ത്രിയ്ക്ക് അയച്ചിരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. Content Highlights:Chennithala, sreedharn pillai,Trupti Desai, sabarimala, kadakampally surendran


from mathrubhumi.latestnews.rssfeed https://ift.tt/2qMUg0p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages