കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്വിദേശയാത്രയ്ക്ക് അനുമതി നൽകി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പേകാൻ അനുമതി നൽകിയത്. ഈ മാസം 15 മുതൽ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് യാത്ര. പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവാണ് പ്രൊഫസർ ഡിങ്കൻ സംവിധാനം ചെയ്യുന്നത്. റാഫിയുടേതാണ്തിരക്കഥ. നമിത പ്രമോദ്, അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരു വർഷമായിട്ടും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ദിലീപ് അടക്കമുള്ള മുഖ്യപ്രതികൾ നിരന്തര ഹർജികളുമായി നടപടികൾ തടസ്സപ്പെടുത്തുകയാണെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.കേസിലെ പ്രധാന സാക്ഷികളിൽ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്. ചിത്രീകരണത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം യാത്രകൾ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം തള്ളിയാണ് ദിലീപിന് കോടതി അനുമതി നൽകിയിരിക്കുന്നത്. യാത്രയ്ക്കു മുൻപ് യാത്ര സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കണം. എവിടെ താമസിക്കുന്നു, ബാങ്കോക്കിൽ എവിടെയൊക്കെ യാത്ര ചെയ്യുന്നു, കൂടെയുള്ളത് ആരൊക്കെയാണ് തുടങ്ങിയ വിവരങ്ങളാണ് കോടതിയെ അറിയിക്കേണ്ടത്. Content Highlights:dileep get permission to travel abroad get passport ernakulam session court actress molestation case
from mathrubhumi.latestnews.rssfeed https://ift.tt/2OAwQoz
via
IFTTT
No comments:
Post a Comment