ഡിവൈ.എസ്.പി പ്രതിയായ കൊലക്കേസ്: ദൃക്‌സാക്ഷിക്ക് ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ഡിവൈ.എസ്.പി പ്രതിയായ കൊലക്കേസ്: ദൃക്‌സാക്ഷിക്ക് ഭീഷണി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിന് ദൃക്സാക്ഷിയായ ഹോട്ടൽ ഉടമയ്ക്ക് ഭീഷണി. മാഹിൻ എന്ന ഹോട്ടൽ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വന്നുപോയ ശേഷം നാലുപേർ വീട്ടിലെത്തി മോശമായി സംസാരിച്ചുവെന്നും വെള്ളിയാഴ്ച ഒരാൾ തന്റെ ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തിയെന്നും മാഹിൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ച ഹോട്ടലിലെത്തിയ ഗുണ്ടയേപ്പോലെ തോന്നിക്കുന്ന ആൾ കച്ചവടം നടത്താൻ സമ്മതിക്കില്ലെന്ന തരത്തിൽ സംസാരിച്ചു. ധൈര്യക്കുറവ്മൂലം ഉച്ചയ്ക്ക് ശേഷം ഹോട്ടൽ അടച്ചുവെന്നും മാഹിൻ പറയുന്നു. അജ്ഞാത വ്യക്തികളാണ് ഭീഷണിയുമായി എത്തിയത്. അതിനിടെ, ഭീഷണിയെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. മാഹിന്റെ വീട്ടിലെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു. നെയ്യാറ്റിൻകരയിലെ സനൽകുമാറിന്റെ മരണത്തിൽ പോലീസ് അന്വേഷിച്ചുവരുന്ന ഡിവൈഎസ്പി ഹരികുമാർ ഇപ്പോഴും ഒളിവിലാണ്. വാക്കുതർക്കത്തിനിടെ ഡിവൈ.എസ്.പി തള്ളിയിട്ട യുവാവാണ് കാറിടിച്ച് മരിച്ചത്. സംഭവം വാഹനാപകടമാണെന്ന് ചിത്രീകരിക്കാൻ പോലീസ് ശ്രമിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2RI3WVt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages