മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം; സിദ്ധാര്‍ഥ് കൗള്‍ ടീമില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം; സിദ്ധാര്‍ഥ് കൗള്‍ ടീമില്‍

ചെന്നൈ: വിൻഡീസിനെതിരായ മൂന്നാം ടി ട്വന്റിയിൽ ജസ്പ്രീത് ബുംറയും ഉമേഷ് യാദവും കുൽദീപ് യാദവും കളിക്കില്ല. മൂന്ന് ബൗളർമാർക്കും വിശ്രമം അനുവദിച്ചാണ് ബി.സി.സി.ഐ ടീമിനെ പ്രഖ്യാപിച്ചത്. ഇവർക്ക് പകരം പേസ് ബൗളർ സിദ്ധാർഥ് കൗളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച്ച ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മൂന്നാം ടി ട്വന്റി നടക്കുക. ആദ്യ രണ്ട് ടിട്വന്റിയും വിജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. ഇതോടെ ഓസ്ട്രേലിയൻ പര്യടനം കൂടി കണക്കിലെടുത്താണ് മൂന്ന് ബൗളർമാർക്കും വിശ്രമം അനുവദിച്ചത്. മീഡിയം പേസ് ബൗളറായ കൗൾ ഇന്ത്യക്കായി രണ്ട് ടിട്വന്റിയും മൂന്ന് ഏകദിനവും കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പിൽ ടീമിലുണ്ടായിരുന്ന താരമാണ് ഇരുപത്തിയെട്ടുകാരൻ. അയർലൻഡിനെതിരായ ടിട്വന്റിയിലൂടെ ദേശീയ ജഴ്സിയിൽ അരങ്ങേറിയ താരം അതേ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരേ ബ്രിസ്റ്റോളിൽ നടന്ന മത്സരത്തിലും ഇന്ത്യയ്ക്കായി കളിച്ചു. ഏകദിനത്തിൽ ഇതുവരെ വിക്കറ്റ് നേടിയിട്ടില്ല. അതേസമയം ടിട്വന്റിയിൽ മൂന്ന് വിക്കറ്റ് അക്കൗണ്ടിലുണ്ട്. ഈ മാസം അവസാനമാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റും മൂന്ന് ടിട്വന്റിയുമാണ് ഈ പരമ്പരയിലുള്ളത്. നവംബർ 21ന് ബ്രിസ്ബെയ്നിലാണ് ഇരുവരും തമ്മിലുള്ള ആദ്യ ടിട്വന്റി നടക്കുക. ഇന്ത്യൻ ടീം: രോഹിത് ശർമ്മ (നായകൻ), ശിഖർ ധവാൻ, കെ.എൽ രാഹുൽ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ഷഹബാദ് നദീം, സിദ്ധാർഥ് കൗൾ. Content Highlights: India vs West Inides Siddarth Kaul returns as India rest Umesh Yadav, Jasprit Bumrah, Kuldeep Yadav


from mathrubhumi.latestnews.rssfeed https://ift.tt/2FfUcQR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages