ന്യൂഡല്‍ഹി: അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചു. 18കാരനായ പര്‍വീന്ദര്‍ ചൗധരിയാണ് ഇത്തരത്തില്‍ മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമീക വിലയിരുത്തല്‍.
സംഭവത്തെക്കുറിച്ച് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സായ് സെക്രട്ടറി സ്വരണ്‍ സിങ്ങ് ഛബ്ര പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷമായി അത്ലറ്റുകള്‍ക്കുളള ഹോസ്റ്റലിലെ 69-ാം നന്പര്‍ മുറിയിലെ താമസക്കാരനായിരുന്നു ചൗധരി. 100, 200 മീറ്ററുകളിലാണ് ചൗധരി മത്സരിക്കുന്നത്. ചൗധരിയുടെ മരണത്തില്‍ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ ദു:ഖം രേഖപ്പെടുത്തി.
from mangalam.com https://ift.tt/2z7DAp2
via IFTTT
No comments:
Post a Comment