മണ്ഡലകാലത്തും അതീവ സുരക്ഷ; ആദ്യ നാല് ഘട്ടങ്ങളില്‍ 4500 പോലീസുകാര്‍; വനിതാ പോലീസുമെത്തും; ഭക്തര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച മുതല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

മണ്ഡലകാലത്തും അതീവ സുരക്ഷ; ആദ്യ നാല് ഘട്ടങ്ങളില്‍ 4500 പോലീസുകാര്‍; വനിതാ പോലീസുമെത്തും; ഭക്തര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് പ്രമാണിച്ച് ഇത്തവണ അതീവ സുരക്ഷ ഒരുക്കുന്നു. അഞ്ചു ഘട്ടങ്ങളായി തിരിച്ചായിരിക്കും പോലീസിനെ വിന്യസിക്കുന്നത്. ആദ്യ നാലു ഘട്ടങ്ങളില്‍ 4500 പോലീസുകാര്‍ വീതമുണ്ടാകും. അവസാന ഘട്ടമായ മകരവിളക്കിന് 5000 പോലീസുകാരെയും ശബരിമലയില്‍ സുരക്ഷയ്ക്ക് നിയോഗിക്കും.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പോലീസുകാരുടെ സേവനം തേടിയിട്ടുണ്ട്. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എത്രമാത്രം ലഭിക്കുമെന്ന് വ്യക്തത വന്നിട്ടില്ല. സന്നിധാനത്ത് വനിതാ പോലീസുകാരെ വിന്യാസിക്കുന്ന സന്ദര്‍ഭം അനുസരിച്ചായിരിക്കും.

ആദ്യഘട്ടത്തില്‍ 200 വനിതാ പോലീസുകാര്‍ കൂടി ഡ്യുട്ടിക്ക് എത്തും. ആവശ്യമെങ്കില്‍ അവരെ സന്നിധാനത്ത് എത്തിക്കും. 50 വയസ്സ് കഴിഞ്ഞവരെയാണ് പമ്പയില്‍ എത്തിക്കുക. ശബരിമലയുടെ സുരക്ഷയുടെ ചുമതല ഐ.ജിമാര്‍ക്കാണ്. സന്നിധാനത്ത് സുരക്ഷാ ചുമതല ഐ.ജി വിജയ് സാക്കറെയ്ക്കാണ്. പമ്പയില്‍ ഇന്റലിജന്‍സ് ഐ.ജി അശോക് യാദവിനാണ് ചുമതല. ഇവരുടെ കീഴില്‍ രണ്ട് വീതം എസ്.പിമാരെ പമ്പയിലും സന്നിധാനത്തും നിയോഗിക്കും. തിരക്കും ക്രമസമാധാനവും നിയന്ത്രിക്കാന്‍ ഓരോ എസ്.പിമാര്‍ വീതമുണ്ടാകും. മറ്റിടങ്ങളില്‍ ഓരോ എസ്.പിമാര്‍ വീതമുണ്ടാകും.

ആകാശ നിരീക്ഷണത്തിന്റെ ചുമതലയും ഒരു ഐ.ജിക്ക് ആയിരിക്കും. സുരക്ഷാ നടപടികളുടെ ഏകോപന ചുമതല ഐ.ജി മനോജ് ഏബ്രഹാമിനായിരിക്കും. എ.ഡി.ജി.പിമാരായ അനില്‍കാന്തും അനന്തകൃഷ്ണനുമാണ് ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍മാര്‍.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പമ്പയിലേക്ക് പ്രവേശനം നാളെ രാത്രി എട്ടു മണിക്ക് ശേഷമായിരിക്കും. ഭക്തരെ നിലയ്ക്കില്‍ നിന്നും പമ്പയിലേക്ക് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശേഷം മാത്രമായിരിക്കും കടത്തിവിടുക. കാല്‍നടയായി എത്തുന്നവരെയാണ് ആദ്യം കടത്തിവിടുന്നത്.



from mangalam.com https://ift.tt/2OIMr5r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages