കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമര്‍ശനമെന്ന് മാധ്യമറിപ്പോര്‍ട്ട്. യുവജനകമ്മീഷന്‍ അധ്യക്ഷയുടെ ചെയ്തികള്‍ സംഘടനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പറഞ്ഞു.
അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയതും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
അതിനൊപ്പം ശബരിമലയില്‍ പൊലീസ് ആര്‍.എസ്.എസ് നേതൃത്വത്തിന് മുന്നില്‍ കീഴടങ്ങിയെന്നും വിമര്‍ശനം ഉയര്‍ന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നശേഷം നവംബര്‍ അഞ്ചിന് സന്നിധാനത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ശബരിമലയിലെ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന് നവമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിനിധികള്‍ ഉന്നയിച്ചു. വനിതാ പോലീസുകാരുടെ അടക്കം ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചുവെന്ന തില്ലങ്കേരിയുടെ പ്രസ്ഥാവനയേയും സമ്മേളനത്തില്‍ വിമര്‍ശിച്ചു.
from mangalam.com https://ift.tt/2OHvSHd
via IFTTT
No comments:
Post a Comment