ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി ജലീലിനെ ഭയക്കുന്നുവെന്ന് യൂത്ത് ലീഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി ജലീലിനെ ഭയക്കുന്നുവെന്ന് യൂത്ത് ലീഗ്

കോഴിക്കോട് : ബന്ധു നിയമനത്തിനായി മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ് വീണ്ടും രംഗത്ത്. നിയമനത്തിനായി വിദ്യാഭ്യാസയോഗ്യത മാറ്റണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടു എന്നതിനുള്ള തെളിവുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഫിറോസ് രംഗത്തെത്തിയത്. കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും മന്ത്രിസഭയെ തന്നെ മറികടന്ന അനുഭവമാണ് ഇതെന്നും ഫിറോസ് പറഞ്ഞു.

ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിനെ ഭയക്കുന്നുവെന്നും ഇക്കാര്യത്തില്‍ ജലീല്‍ കബളിപ്പിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. തെളിവുകള്‍ ഞങ്ങളുടെ കയ്യില്‍ കിട്ടിയതുകൊണ്ടാണ് മന്ത്രിസംവാദത്തിന് ഭയക്കുന്നതെന്നും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും ഫിറോസ് ചോദിച്ചു.

ഞങ്ങള്‍ വിജിലന്‍സിന് കൊടുത്ത പരാതിയില്‍ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടണം. എന്നിട്ട് മന്ത്രി രാജിവെച്ച് മാറി നില്‍ക്കണമെന്നുമാണ് യൂത്ത് ലീഗിന്റെ ആവശ്യം.



from mangalam.com https://ift.tt/2OIWB62
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages