വിവാഹ ശേഷവും റെക്കോര്‍ഡിങ് തിരക്കലാണ് മലയാളിയുടെ സ്വന്തം ഗായിക വൈക്കം വിജയലക്ഷ്മി. മലയാളത്തിനൊപ്പം തമിഴ്‌സിനിമയും ഈ ഗായികയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. വിജയ് നായകനായ തെരിയിലും ശിവകാര്‍ത്തികേയന്‍ ചിത്രത്തിലും വിജയലക്ഷ്മി പാടിയിരുന്നു. ഈ രണ്ട് പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്. യുവന്‍ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന പുതിയ ചിത്രത്തിലും വിജയലക്ഷ്മി പാടുന്നുണ്ട്.
വിജയലക്ഷ്മിക്ക് എല്ലാ പിന്തുണയുമായി ഭര്‍ത്താവ് അനൂപ് ഒപ്പം തന്നെയുണ്ട്. വിജിക്ക് ഒരുപാട് പാട്ടുകള്‍ ഇനിയും പാടണം. തെന്നിന്ത്യയിലെ പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്യണം. വിജയുടെ ഏറ്റവും വലിയ സ്വപ്നമാണ് ഇളയരാജ സാറിന്റെ പാട്ട് പാടണമെന്നത്. പിന്നെ... എ.ആര്‍ റഹ്മാന്‍ സാര്‍, വിദ്യാസാഗര്‍ സര്‍ ഇവരെയൊക്കെ വിജിക്ക് വലിയ ഇഷ്ടമാണ്. എന്നെങ്കിലും ഒരിക്കല്‍ ഈശ്വരന്‍ അത് സാധിച്ചു തരുമെന്നാണ് വിശ്വസിക്കുന്നതെന്നും അനൂപ് പറയുന്നു.
'പ്രേക്ഷകരോട് എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. വിജിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്കു വേണ്ടി എന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നെങ്കിലും ഒരിക്കല്‍ വിജി വെളിച്ചം കാണണം. അത് മാത്രമേ എനിക്ക് പറയാനുള്ളൂ' എന്നും അനൂപ് പറയുന്നു.
from mangalam.com https://ift.tt/2PtlQyk
via IFTTT
No comments:
Post a Comment