തോട്മുറിച്ചു കടക്കാന്‍ ഭിന്നശേഷിക്കാരനെ 'പാലമാക്കി'; കാലില്‍ വെള്ളവും ചെളിയും പറ്റാതെ മറുവശം കടത്തണം; ആവശ്യം നിഷ്‌കളങ്കമായി അനുസരിച്ച പതിനാലുകാരന്‍ തോട്ടില്‍ കിടന്നു(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

തോട്മുറിച്ചു കടക്കാന്‍ ഭിന്നശേഷിക്കാരനെ 'പാലമാക്കി'; കാലില്‍ വെള്ളവും ചെളിയും പറ്റാതെ മറുവശം കടത്തണം; ആവശ്യം നിഷ്‌കളങ്കമായി അനുസരിച്ച പതിനാലുകാരന്‍ തോട്ടില്‍ കിടന്നു(വീഡിയോ)

കാനഡ: മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ സംഘം തോടുമുറിച്ചു കടക്കാന്‍ പാലമായി ഉപയോഗിച്ചത് പതിനാലുകാരനായ ഭിന്നശേഷിക്കാരനെ. സെറിബ്രല്‍ പാള്‍സി ബാധിച്ച ബ്രെറ്റ് കോര്‍ബെറ്റ് എന്ന പതിനാലുകാരനോടാണ് ഈ ക്രൂരത. മുതിര്‍ന്നവരുടെ ആവശ്യം കേട്ട്് തോട്ടില്‍ കമഴ്ന്നുകിടന്ന കുട്ടിയുടെ മുതുകില്‍ ചവിട്ടി ഒരു പെണ്‍കുട്ടി അടക്കമുള്ള സംഘം മറുവശത്തെത്തി. ചെളിപുരണ്ട് നനഞ്ഞ് കുതിര്‍ന്ന വസ്ത്രവുമായി സ്‌കൂളില്‍ എത്തിയ ബ്രെറ്റിനെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കാനഡയിലെ നോവ സ്‌കോട്ടിയയില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ഏറെപ്പേര്‍ കണ്ടു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ബ്രെറ്റ് കോര്‍ബെറ്റ്. നോവ സ്‌കോട്ടിയയിലെ േസ് ബേയിലുള്ള സ്‌കൂളില്‍ പുതുതായി എത്തിയതായിരുന്നു ബ്രെറ്റ്. സ്‌കൂളിനു പിന്നിലുള്ള തോട്ടില്‍ കളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ മറ്റുകുട്ടികളാണ് ബ്രെറ്റിനെ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചത്.

പ്രദേശത്ത് സ്‌കൂള്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ പരിശോധിച്ചപ്പോഴാണ് ബ്രെറ്റിനോട് കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്. മൂന്നു വിദ്യാര്‍ത്ഥികള്‍ ബ്രെറ്റിന്റെ മുതുകത്ത് ചവിട്ടി കടന്നുപോയി എന്ന് അമ്മ ടെറി മക്ഇചേണ്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യം കണ്ടതില്‍ പിന്നെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ടെറി പറയുന്നത്.

ബ്രെറ്റിനോട് ചെയ്ത ക്രൂരതയില്‍ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധവു ഉയര്‍ന്നിട്ടുണ്ട്. 'സ്റ്റാന്‍ഡ് ഫോര്‍ ബ്രെറ്റ് കോര്‍ബെറ്റ്' എന്ന മുദ്രാവാക്യവും ഉയര്‍ത്തി േസ് ബേ ഹൈസ്‌കൂളിനു പുറത്ത് പ്രതിഷേധ പ്രകടനം നടന്നു. ബ്രെറ്റ് ഏകനല്ലെന്ന് എല്ലാവരേയും അറിയിക്കണം എന്നാണ് നാട്ടുകാരുടെ നിലപാട്. വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നും ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

അതേസമയം, ബ്രെറ്റ് ഇതൊന്നും കാര്യമാക്കുന്നില്ലെന്നാണ് അമ്മ പറയുന്നത്. ഇക്കാര്യം മകനോട് ചോദിച്ചപ്പോള്‍, 'അത് സാരമില്ല, ഞാന്‍ അല്ലെങ്കിലും നനഞ്ഞിരുന്നതാണല്ലോ' എന്നാണ് ബ്രെറ്റ് മറുപടി നല്‍കിയത്. അതാണ് തന്റെ മനസ്സിനെ വേദനിപ്പിക്കുന്നതെന്ന് അമ്മ പറയുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ ദൈവത്തിന്റെ അമൂല്യ സമ്മാനമാണ്. അവര്‍ ഒന്നിലും തിന്മ കാണുന്നില്ല. എല്ലാവരുടെയും നന്മ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

വീഡിയോ പുറത്തുവന്നതോടെ ബ്രെറ്റിനെ പാലമാക്കി ഉപയോഗിച്ച വിദ്യാര്‍ത്ഥികള്‍ മാപ്പപേക്ഷയുമായി വന്നു. ചിലര്‍ നവമാധ്യമങ്ങളിലൂടെ മാപ്പുപറഞ്ഞപ്പോള്‍, രണ്ട് പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ബ്രെറ്റിന്റെ വീട്ടിലെത്തിയാണ് മാപ്പപേക്ഷിച്ചത്. ഒരു വിദ്യാര്‍ത്ഥിയുടെ പിതാവും പരസ്യമായി മാപ്പുപറഞ്ഞു.



from mangalam.com https://ift.tt/2zaU5k0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages