ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനമാകുമെന്ന വിധിയുടെ സ്റ്റേ സുപ്രീം കോടതി തള്ളി. അയ്യപ്പ ഭക്തരുടെ കൂട്ടായ്മ്മയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. വിധിയില്‍ സുപ്രീംകോടതി പുനപ്പരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. അതുവരെ ശബരിമലയുമായി ബന്ധപ്പെട്ട് ഒരു കേസും പരിഗണിക്കില്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞു.
യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലേയും വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹര്‍ജികളാണ് ഇന്നലെ ചേംബറില്‍ പരിഗണിച്ചത്. ഇവയില്‍ 14 എണ്ണം പുനഃപരിശോധനാ ഹര്‍ജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു.
പുനപരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറില്‍ പരിഗണിച്ചാല്‍ പോരെന്നും തുറന്ന കോടതിയില്‍ വാദം കേട്ട് തീര്‍പ്പാക്കണമെന്ന് ഒട്ടുമിക്ക ഹര്‍ജിക്കാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ജഡ്ജിമാര്‍ ഇന്നലെ വിധി പ്രസ്ഥാവിച്ചത്. അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി അഡ്വ. മാത്യു നെടുമ്പാറയാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
from mangalam.com https://ift.tt/2PVCbv7
via IFTTT
No comments:
Post a Comment