തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സനലിന്റെ കൊലപാതകം പോലീസ് ഒതുക്കിതീർക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. സനലിനെ ആശുപത്രിയിലെത്തിച്ചപ്പോൾ സംഭവം അപകടമരണമാണെന്ന് പറഞ്ഞ് ഡി.വൈ.എസ്.പിയെ രക്ഷിക്കാൻ നീക്കം നടത്തിയതായി സനലിന്റെ സുഹൃത്ത് പ്രവീൺമാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സനലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം അപകടമരണമാണെന്ന് പോലീസ് ആശുപത്രി അധികൃതരോട് പറഞ്ഞത്. റോഡുമുറിച്ച് കടക്കുമ്പോൾ അപകടം സംഭവിച്ചുവെന്നായിരുന്നു പോലീസുകാർ ഡോക്ടർമാരെ അറിയിച്ചത്. ആശുപത്രി രേഖകളിൽ ഇങ്ങനെ എഴുതിചേർക്കുകയും ചെയ്തു. പിന്നീട് താനടക്കമുള്ള സുഹൃത്തുക്കളാണ് ഡോക്ടർമാരെ കാര്യങ്ങൾ അറിയിച്ചതെന്നും, ഇതിനുശേഷമാണ് അപകടമരണമെന്നത് മാറ്റിയെഴുതിയതെന്നും പ്രവീൺ വ്യക്തമാക്കി. രംഗം വഷളായതോടെ പോലീസുകാർ ആശുപത്രിയിൽനിന്ന് മടങ്ങിയെന്നും പ്രവീൺ പറഞ്ഞു. സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ താനടക്കമുള്ള സുഹൃത്തുക്കളെ പോലീസ് ഒഴിവാക്കിയെന്ന് സനലിന്റെ മറ്റൊരു സുഹൃത്തായ രഞ്ജുവും വെളിപ്പെടുത്തി. അതേസമയം, സനൽ കൊലപാതകക്കേസിലെ പ്രതി ഡി.വൈ.എസ്.പി. ബി.ഹരികുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവം നടന്ന് അഞ്ച് ദിവസത്തിനുശേഷവും ഡി.വൈ.എസ്.പിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2DuItMt
via
IFTTT
No comments:
Post a Comment