ജോര്‍ദാനിലെ ലിയോണി, ഓണ്‍ലൈന്‍ കൂട്ടുകാരി; 65കാരന് നഷ്ടമായത് ഒമ്പത് ലക്ഷം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ജോര്‍ദാനിലെ ലിയോണി, ഓണ്‍ലൈന്‍ കൂട്ടുകാരി; 65കാരന് നഷ്ടമായത് ഒമ്പത് ലക്ഷം രൂപ

മുംബൈ: സാമൂഹികമാധ്യമങ്ങളിലൂടെ ആളുകളെ തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. മുംബൈയിൽ ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ 65കാരന് നഷ്ടമായത് 9.4 ലക്ഷം രൂപ. മുംബൈയിൽ വിദ്യാർഥികൾക്കായി പരിശീലനസ്ഥാപനം നടത്തുന്ന 65കാരനാണ് ഓൺലൈൻ സുഹൃത്തിന്റെ ചതിയിൽപ്പെട്ടത്. ജോർദാൻ സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ ലിയോണി എന്ന പേരുള്ള സ്ത്രീയുമായി വയോധികന് സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇരുവരും സുഹൃത്തുക്കളായത്. ഉടൻതന്നെ ഇന്ത്യയിലേക്ക് വരുമെന്നും ഇവർ 65കാരനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വയോധികനിൽനിന്ന് പലതവണകളായി പണം തട്ടിയെടുത്തത്. ഇന്ത്യയിലെത്തിയ ലിയോണിയെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചെന്നും എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാൻ 24000 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് മുംബൈ സ്വദേശിക്ക് ആദ്യ ഫോൺവിളിയെത്തിയത്. അമിത് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് ലിയോണിക്ക് വേണ്ടി ഫോൺവിളിച്ചത്. പണം നൽകിയാലേ യുവതിക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തുകടക്കാനാകൂവെന്നും, അവരുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇയാൾ ആവശ്യപ്പെട്ടതുപ്രകാരം മുംബൈ സ്വദേശി പണം നിക്ഷേപിച്ചു. എന്നാൽ ഇതിനുശേഷവും അമിത് എന്നയാൾ പലതവണ വിളിക്കുകയും സ്ത്രീയുടെ പേരുപറഞ്ഞ് പണം വാങ്ങുകയും ചെയ്തു. ഇത്തരത്തിൽ 9.4 ലക്ഷം രൂപയോളം താൻ നൽകിയെന്നാണ് മുംബൈ സ്വദേശി പറയുന്നത്. പലതവണകളായി പണം വാങ്ങിയിട്ടും തിരിച്ചുലഭിക്കാത്തതിനാൽ സംശയം തോന്നിയ 65കാരൻ പിന്നീട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. ഇതോടെയാണ് മുംബൈ സ്വദേശി പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത മുംബൈ പോലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 65കാരന്റെ ഓൺലൈൻ സുഹൃത്തായ ലിയോണി എന്ന അക്കൗണ്ട് വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം.


from mathrubhumi.latestnews.rssfeed https://ift.tt/2QtvA8r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages