'ഇനിയും ഒരുപാട് പ്രേമിക്കണം, ജോലി ചെയ്യണം'; 20 വയസ്സ് കുറച്ച് തരണമെന്ന് 69കാരന്റെ ഹര്‍ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

'ഇനിയും ഒരുപാട് പ്രേമിക്കണം, ജോലി ചെയ്യണം'; 20 വയസ്സ് കുറച്ച് തരണമെന്ന് 69കാരന്റെ ഹര്‍ജി

ഹേഗ്(നെതർലാൻഡ്സ്): എനിക്ക് ഇനിയും ഒരുപാട് പ്രേമിക്കണം. ജോലി ചെയ്യണം. അതിനുള്ള ആരോഗ്യമുണ്ടെങ്കിലും ഈ പ്രായം ഒരു ബാധ്യതയാണ്. അതിനാൽ തന്റെ വയസ്സിൽ നിന്ന് 20 വർഷം കുറച്ച് തരണം- നെതർലാൻഡ്സിലെ ഹേഗിൽ 69 വയസ്സുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഈ വിചിത്രമായ ആവശ്യം ഉള്ളത്. എമിലേ റാറ്റൽബൻഡ് എന്ന ലൈഫ് കോച്ച് ന്റെ ഈ ആവശ്യം അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വാർത്തയായി. തന്റെ ജനനത്തീയ്യതി 1949 മാർച്ച് 11 ൽ നിന്ന് 1969 മാർച്ച്11ലേക്ക് മാറ്റിതരണമെന്ന ന്യായമായ ആവശ്യം മാത്രമേ എമിലേക്ക് ഉള്ളു. ഒരാൾക്ക് തന്റെ പേരും രാഷ്ട്രീയവും തീരുമാനിക്കാം എന്തിന് സ്വന്തം ലിംഗമാറ്റം പോലും നടത്താം. പിന്നെ എന്തുകൊണ്ട് സ്വന്തം ജനനത്തിയ്യതി മാത്രം മാറ്റാൻ കഴിയില്ല എന്ന എമിലെയുടെ ചോദ്യം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ആവശ്യം ന്യായമാണെന്നാണ് ആർക്കും തോന്നിപ്പോകും. ആർൺഹെം നഗരത്തിലെ കോടതി ഈ കേസിൽ നാല് ആഴ്ച്ചയ്ക്കുള്ളിൽ വാദം കേൾക്കും. എന്നാൽ ആ നഗരത്തിലെ അധികൃതർ ആകെ സംശയത്തിലാണെന്നാണ് റിപ്പോർട്ട്. ജനനത്തിയതി മാറ്റാൻ നിലവിൽ നിയമങ്ങളൊന്നുമില്ലാത്തതിനാൽ എമിലേയുടെ ഹർജി തള്ളാനാണ് സാധ്യതയെന്നാണ് ഇവരുടെ പക്ഷം. തന്റെ വയസ്സ് കാരണം താൻ പലതരത്തിലുള്ള വിവേചനം അനുഭവിക്കുന്നതായാണ് എമിലേയുടെ വാദം. തന്റെ ജോലി സാധ്യതയെയും ടിൻഡർ ഡേറ്റിങ് ആപ്പിലെ തന്റെ അവസരങ്ങളെയും തന്റെ വയസ്സ് ബാധിക്കുന്നു. എനിക്ക 69 വയസ്സുള്ളപ്പോൾ എന്റെ ജീവിതം പരിമിതപ്പെടുന്നു. എന്നാൽ എനിക്ക് 49 വയസ്സാണെങ്കിൽ എനിക്ക് പുതിയ വീട് വാങ്ങാം. പുതിയ കാറുകൾ വങ്ങാം. കൂടുതൽ ജോലി ചെയ്യാം. - എമിലേ പറയുന്നു. താൻ ടിൻഡർ ആപ്പ് ഉപയോഗിക്കുമ്പോൾ ആപ്പ് പറയുന്നു തനിക്ക് 69 വയസ്സ് ആയി എന്ന്. അപ്പോൾ എനിക്ക് ഒരു മറുപടികളും കിട്ടുന്നില്ല. എന്നാൽ എന്റെ ഇപ്പോഴത്തെ മുഖവും 49 എന്ന വയസ്സുമാകുമ്പോൾ ഞാനൊരു ഉയർന്ന സ്ഥാനത്ത് എത്തും. തന്റെ ഡോക്ടർമാർ പോലും പറയുന്നത് തനിക്ക് ഒരു 45കാരന്റെ ശരീരമാണ് ഇപ്പോൾ ഉള്ളത് എന്നാണ്. അതിനാലാണ് താൻ തന്നെ യങ്ങ് ഗോഡ് എന്ന് വിളിക്കുന്നതെന്നും എമിലേ വ്യക്തമാക്കി. തന്റെ പ്രായം 49 ആക്കി തന്നാൽ തന്റെ പെൻഷൻ തിരിച്ച് നൽകാമെന്നും ഇദ്ദേഹം പറയുന്നു. ഈ വർഷം ആദ്യം ബുദ്ധമതം സ്വീകരിച്ച എമിലേ ഒരു വ്യക്തിത്വ വികസന പരിശീലകനായിട്ടാണ് ജോലി നോക്കുന്നത്. content highlights:69 year old man brings lawsuit to lower his age 20 years


from mathrubhumi.latestnews.rssfeed https://ift.tt/2PiIrxv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages