മെൽബൺ: ഭൂട്ടാനിൽ പിറന്ന സയാമീസ് ഇരട്ടകളായ നിമയേയും ദവയേയും വേർപെടുത്താനുള്ള ശസ്ത്രക്രിയ ആസ്ത്രേലിയയിലെ മെൽബണിൽ വെള്ളിയാഴ്ച നടക്കും. അമ്മ ഭുംചു സാംഗ്മോക്ക് ഒപ്പം ഒരു മാസം മുമ്പാണ് കുട്ടികൾ മെൽബണിലെത്തിയത്. കുട്ടികളുടെ ആരോഗ്യനില ശസ്ത്രക്രിയക്ക് അനുകൂലമായ നിലയിലേക്കെത്താൻ ഒരുമാസമാണ് കാത്തിരിക്കേണ്ടി വന്നത്. ഇരുവരും കരളും കുടലിന്റെ ഒരു ഭാഗവും പങ്കുവെക്കുന്നുണ്ട്. ഇവ വിജയകരമായി പങ്കുവെക്കാൻ കഴിയുമെന്നാണ് റോയൽ ചിൽഡ്രൺസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജറി തലവൻ ജോ ക്രേമറി പ്രതീക്ഷ പുലർത്തുന്നത്. ആസ്ത്രേലിയയിലെ ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെയാണ് നിമയും ദവയും ശസ്ത്രക്രിയക്ക് വിധേയരാകുന്നത്. ആറു മണിക്കൂറെങ്കിലും വേണ്ടിവരും ശസ്ത്രക്രിയ പൂർത്തിയാകാൻ എന്നാണ് കരുതുന്നത്. ഒരു കുട്ടിക്ക് ഒമ്പതു പേർ വീതം ആകെ 18 അംഗങ്ങളാണ് ശസ്ത്രക്രിയാ സംഘത്തിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2zD9AAU
via
IFTTT
No comments:
Post a Comment