ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയും കാഷ്ലെസ് ഇക്കണോമിയിലേക്ക് രാജ്യത്തെ നയിക്കുകയെന്നതും നോട്ട് അസാധുവാക്കലിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാൽ നോട്ട് നിരോധനത്തിന്റെ രണ്ടാംവാർഷികം കടന്നുപോകുമ്പോഴും, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കറൻസികളുടെ മേധാവിത്വം തുടരുന്നു. ആർ ബി ഐയുടെ കണക്കു പ്രകാരം 2018 ഒക്ടോബർ 26ന് 19.6 ലക്ഷം കോടിരൂപയുടെ കറൻസികളാണ് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് നിരോധനം നിലവിൽ വരുന്നതിന് നാലുദിവസം മുമ്പ്, 2016 നവംബർ നാലിന് 17.9 ലക്ഷം കോടിരൂപാ മൂല്യം വരുന്ന നോട്ടുകളാണ് സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്നതെന്ന്ആർ ബി ഐയുടെ കണക്കുകളെ ഉദ്ധരിച്ച് മണി കൺട്രോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. എടിഎമ്മിൽനിന്നുള്ള പണം പിൻവലിക്കലിൽ എട്ടു ശതമാനം വർധനയുണ്ടായതായും ആർ ബി ഐ റിപ്പോർട്ട് പറയുന്നു. 2016 ഒക്ടോബറിൽ ഇത് 2.54 ലക്ഷമായിരുന്നു. ഓഗസ്റ്റ് 2018ൽ ഇത് 2.75 ലക്ഷം കോടിയായി വർധിച്ചു. നോട്ട് നിരോധനവേളയിൽ എ ടി എമ്മുകളിൽനിന്നുള്ള പണം പിൻവലിക്കലിൽ കുത്തനെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 2016 ഡിസംബറിൽ എ ടി എമ്മുകളിൽനിന്ന് പിൻവലിച്ചത് 1.06 ലക്ഷം കോടി രൂപയായിരുന്നു. ഡിജിറ്റൽ ഇടപാടുകളിൽ പൊതുവേ വർധനയുണ്ടായിട്ടുള്ളതായും ആർ ബി ഐ റിപ്പോർട്ട് പറയുന്നു. ഒക്ടോബർ 2016നെക്കാൾ 86 ശതമാനം വർധനയാണ് മൊബൈൽ ബാങ്കിങ് ഇടപാടുകളിലുണ്ടായിട്ടുള്ളത്. ഒക്ടോബർ 26 നവംബറിൽ 1.13 ലക്ഷം കോടിരൂപയായിരുന്നത് ഓഗസ്റ്റ് 2018ൽ 2.06 ലക്ഷം കോടി രൂപയായി. 2016 നവംബർ എട്ട് രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നിരോധിച്ചത്. content highlights;More cash in market now than before demonetisation day says rbi data
from mathrubhumi.latestnews.rssfeed https://ift.tt/2SYyWSj
via
IFTTT
No comments:
Post a Comment