സഹോദരസ്ഥാനത്തുനിന്ന് അർജുൻ മോതിരം ചാർത്തി; അഭിമന്യുവിന്റെ സഹോദരിക്ക് മാംഗല്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

സഹോദരസ്ഥാനത്തുനിന്ന് അർജുൻ മോതിരം ചാർത്തി; അഭിമന്യുവിന്റെ സഹോദരിക്ക് മാംഗല്യം

മൂന്നാർ: അഭിമന്യുവില്ലാത്ത വിവാഹച്ചടങ്ങിൽ സഹോദരി കൗസല്യയ്ക്ക് ആ സ്ഥാനത്തുനിന്ന് അർജുൻ മോതിരം ചാർത്തി. ഒരു നാടിന്റെ മുഴുവൻ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി കൗസല്യ ഞായറാഴ്ച വിവാഹിതയായി. കോവിലൂർ സ്വദേശി മധുസൂദനായിരുന്നു വരൻ. എറണാകുളം മഹാരാജാസ് കോളേജിൽ രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റുമരിച്ച അഭിമന്യുവിന്റെ സഹോദരിയാണ് കൗസല്യ. അഭിമന്യുവിനൊപ്പം എതിരാളികളുടെ ആക്രമണത്തിൽ അർജുൻ കൃഷ്ണയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. യാത്രചെയ്യരുതെന്ന ഡോക്ടർമാരുടെ വിലക്കുപോലും അവഗണിച്ചാണ് അർജുൻ വിവാഹത്തിനെത്തിയത്.വട്ടവട ഊർക്കാട് കുര്യാക്കോസ് ഏലിയാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചനടന്ന വിവാഹത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചടങ്ങുകൾക്കുശേഷം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ നൽകിയ താലിമാല മധുസൂദൻ കൗസല്യയുടെ കഴുത്തിൽ ചാർത്തി.മന്ത്രി എം.എം. മണി, സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജോയ്സ് ജോർജ് എം.പി., ഗോപി കോട്ടമുറിക്കൽ, എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, എസ്.രാജേന്ദ്രൻ എം.എൽ.എ., മഹാരാജാസ് കോളേജിലെ അധ്യാപകർ, അഭിമന്യുവിന്റെ സഹപാഠികൾ തുടങ്ങിയവർ പങ്കെടുത്തു.കൊട്ടക്കമ്പൂർ, കോവിലൂർ, വട്ടവട നിവാസികളായ രണ്ടായിരത്തിലധികം പേർ വിവാഹത്തിലും സത്‌കാരത്തിലും പങ്കെടുത്തു. വിവാഹം ഓഗസ്റ്റിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ജൂലായ് രണ്ടിന് വെളുപ്പിന് കോളേജ് കാമ്പസിൽ ചുവരെഴുത്ത് നടത്തുന്നതിനിടെയാണ് അഭിമന്യു കുത്തേറ്റുമരിച്ചത്. തുടർന്ന് വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2JXEZ5F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages