തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ ശുപാർശ. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഇരുപതിൽനിന്ന് മുപ്പത് ആക്കണമെന്നും ടാക്സിയുടേത് 150-ൽനിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകി. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിച്ചേക്കും.കിലോമീറ്റർ ചാർജ് ഓട്ടോറിക്ഷയ്ക്ക് 12 രൂപയായും ടാക്സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. നിരക്കുകൾ കൂട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോ, ടാക്സി തൊഴിലാളികൾ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.2014 ഒക്ടോബർ ഒന്നിനാണ് ഏറ്റവുമൊടുവിൽ ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. മിനിമംനിരക്ക് യഥാക്രമം 15-ൽനിന്ന് 20 ആയും 100-ൽനിന്ന് 150 രൂപയും ആക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2AZ4qB5
via
IFTTT
No comments:
Post a Comment