സന്നിധാനം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. കനത്ത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വ്യോമനിരീക്ഷണം. കൂടുതല്‍ പോലീസ്, ദ്രുതകര്‍മ്മസേന, കമാന്‍ഡോ സംഘങ്ങളും സന്നിധാനത്തേക്ക് എത്തി.
നാവികസേനയുടെ ഹെലികോപ്ടറാണ് വ്യോമനിരീക്ഷണം നടത്തുന്നത്. ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ ഞായറാഴ്ച രാത്രിയില്‍ 250 ഓളം പേര്‍ സംഘടിച്ച് പ്രതിഷേധം നടത്തിയത് പോലീസിനെ ഞെട്ടിച്ചു. സന്നിധാനത്തു നിന്ന് ആദ്യമായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കേണ്ട സഹാചര്യവും ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കുന്നത്.
from mangalam.com https://ift.tt/2OTy526
via IFTTT
No comments:
Post a Comment