ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ല ഈ സമരം; കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ല ഈ സമരം; കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമലയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സ്ത്രീകളുടെ പ്രവേശനത്തിനെതിരെയല്ല കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കമ്മ്യൂണിസ്റ്റുകള്‍ ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് അതിനെതിരെയാണ് സമരം. ഇതിനെതിരെ കോടിക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിക്കാന്‍ അവരുടെ വീടുകളില്‍ പോകും. അല്ലാതെ സ്ത്രീകള്‍ വരുന്നോ പോന്നോയെന്ന് നോക്കാന്‍ വേണ്ടിയല്ല ഈ സമരമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ ഞങ്ങളവരെ പിന്തുണയ്ക്കും അത്രേയുള്ളൂ. ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും എല്ലാവര്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇന്നലെ ശബരിമലയില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണെം. ഏഴ് കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് ഒഴിവാക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നോണ്‍ബൈലബിള്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിവേചനാധികാരം ഉപയോഗിക്കാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. അറസ്റ്റ് എന്തിനെന്ന് രേഖപ്പെടുത്തണം. -ശ്രീധരന്‍ പിള്ള പറഞ്ഞു.

അറസ്റ്റ് കഴിയുന്നത്ര ഒഴിവാക്കണം എന്നാണ് സുപ്രീംകോടതിയുടെ ഒടുവിലത്തെ നിര്‍ദ്ദേശം. അത് ലംഘിച്ച് എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഐപിസിയിലെ നിയമങ്ങള്‍ പൊലീസ് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍, പൊലീസല്ല അന്തിമ വിധികര്‍ത്താവ്. പൊലീസിനെ വിശ്വസിച്ചല്ല ഇന്ത്യയിലെ ശിക്ഷാ സമ്പ്രദായവും ഇന്ത്യയിലെ ക്രിമിനല്‍ നടപടി ക്രമവും നിലനില്‍ക്കുന്നത്. അതുകൊണ്ട് പൊലീസിന് എന്തധികാരമാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യാനായിട്ടുള്ളത്. ഇന്നലെ അവിടെ ആരെങ്കിലും പൊലീസിനെ അക്രമിച്ചോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.



from mangalam.com https://ift.tt/2zi5bUC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages