ജയ്പൂര്‍: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബിജെപി എം.എല്‍.എ ഗയാന്‍ ദേവ് ഓജ പാര്‍ട്ടിയില്‍ നിന്നൂം രാജിവച്ചു. പാര്‍ട്ടിയുടെ സേച്ഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഓജ പറയുന്നു. ഡിസംബറില്‍ നടക്കുന്ന നിയസമഭാ തെരഞ്ഞെടുപ്പില്‍ ഓജയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നില്ല. ഓജയുടെ സിറ്റിംഗ് സീറ്റായ അല്‍വാറിലെ രാംഘട്ടില്‍ സുഖ്‌വന്ത് സിംഗിനാണ് സീറ്റ് നല്‍കിയത്.
പാര്‍ട്ടി വിട്ട താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഓജ അറിയിച്ചു. നേരത്തെ സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അല്‍വാര്‍ അടക്കമുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതോടെ ഓജ രാഷ്ട്രീയ മാറ്റത്തിന് സൂചനകള്‍ നല്‍കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടതില്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഗ്യാന്‍ ദേവ് ഓജയുടെ ഓഡിയോ ക്ലിപ് ഈ വര്‍ഷമാദ്യം പുറത്തുവന്നിരുന്നു.
ബിജെപിയുടെ സേച്ഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുതന്നെ രാജിവയ്ക്കുന്നതായി ഓജ തിങ്കളാഴ്ച രാവിലെ അറിയിക്കുകയായിരുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്നും രാമജന്മഭൂമിയും പശു സംരക്ഷണവും ഹിന്ദുത്വ വിഷയവും ഉന്നയിക്കുമെന്നും ഓജ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരകാലത്ത് നടത്തിയ വിവാദ പ്രസ്താവനകളിയൂടെയതാണ് ഓജ വിവാദ നായകനായിരുന്നു. കാമ്പസില്‍ നിന്ന് 50,000 എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തിയെന്നും 3000 ഓളം ഉപയോഗിച്ച ഗര്‍ഭനിരോധിത ഉറകളും 500 ഉപയോമിച്ച അബോര്‍ഷന്‍ ഇഞ്ചക്ഷന്‍ സിറിഞ്ചുകളും 10,000 സിഗറ്റ് കുറ്റികളുമാണ് ഓരോ ദിവസങ്ങളും കണ്ടെത്തിയിരുന്നതെന്നും സര്‍വകലാശാലയിലെ സംസ്‌കാരിക പരിപാടിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്നരായി നൃത്തം ചെയ്തുവെന്നും 2016 ഫെബ്രുവരിയില്‍ ഓജ പറഞ്ഞത് വിവാദമായിരുന്നു.
2017 ഏപ്രില്‍ അല്‍വാറില്‍ പെഹ്‌ലു ഖാനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതില്‍ തനിക്ക് ഒരു ഖേദവുമില്ലെന്നും ഓജ പറഞ്ഞിരുന്നു. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ പശു കടത്തുകാര്‍ പശുക്കളെ കൊല്ലുന്നവരാണ്. അവര്‍ക്കു നേരെ നിയമം കയ്യിലെടുക്കുന്നതില്‍ ഒരു കുറ്റബോധവുമില്ലെന്നും അവര്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാതിരിക്കാനാണിതെന്നും ഓജ പറഞ്ഞിരുന്നു. പശുക്കളെ കടത്തുന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടണമെന്നും ഓജ കൂട്ടിച്ചേര്‍ത്തിരുന്നു.
ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് ഫലപ്രഖ്യാപനവുമുണ്ടാകും.
from mangalam.com https://ift.tt/2KcWuPH
via IFTTT
No comments:
Post a Comment