അലിഗഡ്: പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥിക്ക് നേരെ ട്യുഷന്‍ അധ്യാപകന്റെ ക്രൂരത. ചെരുപ്പുകൊണ്ട് കുട്ടിയെ അടിക്കുകയും ക്രൂരമായി മര്‍ദ്ദിച്ചുകയും ചെയ്തു. താക്കോല്‍ പോലെയുള്ള സാധനംകൊണ്ട് കുട്ടിയുടെ കൈവിരലുകളില്‍ ഇടിച്ചു. ഇതും പോരാഞ്ഞ് കുട്ടിയുടെ മുടിയിലും ചെവിയിലും പിടിച്ചുവലിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരം പിടിച്ച് കുലുക്കുകയും ഇടിക്കുകയും ചെയ്തു.
ഈ ക്രൂരതയെല്ലാം ചെയ്തശേഷം കുട്ടിക്ക് ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ കൊടുത്തിട്ട് പുഞ്ചിരിക്കാന്‍ നിര്‍ദേശിച്ചു. ഭയന്നുപോയ കുട്ടി അധ്യാപകന്‍ പറഞ്ഞത് എല്ലാം അതേപടി അനുസരിച്ചു.
കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ട മാതാപിതാക്കള്‍ മുറിയില്‍ വച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ വിവരം പുറത്തറിഞ്ഞത്. ഈമാസം 15ന് നടന്ന പീഡനത്തിന്റെ റെക്കോര്‍ഡുമായി മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കി. വീഡിയോ കണ്ടെടുത്തതായും അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും എസ്.പി അഷുതോഷ് ദ്വിവേദി പറഞ്ഞു.
from mangalam.com https://ift.tt/2Fsq0lC
via IFTTT
No comments:
Post a Comment