ന്യൂഡല്‍ഹി: സന്ധ്യയ്ക്ക് റോഡിയുടെ കൊച്ചുമകന്റെ കയ്യുംപിടിച്ച് നടന്നുപോയ വീട്ടമ്മയെ ബൈക്കിലെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചു. മോഷ്ടാക്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട അവര്‍ കുട്ടിയേയും കൂട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മോഷ്ടാവ് പിന്നാലെയെത്തി കയ്യിലുണ്ടായിരുന്ന ബാക്കി സ്വര്‍ണം കൂടി പിടിച്ചുവാങ്ങുന്നു. ഇതെല്ലാം കണ്ട് ഭയന്നുവിറച്ച് നില്‍ക്കുകയാണ് കൂടെയുണ്ടായിരുന്ന ബാലന്‍.
സംഭവമെല്ലാം സിസിടിവിയില്‍ പതിഞ്ഞതോടെ പോലീസിന്റെ ജോലി എളുപ്പമായി. പ്രതികളെ രണ്ടുപേരെയും ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. പിടിച്ചുപറിച്ച സ്വര്‍ണം മുഴുവന്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഒക്‌ടോബര്‍ 26ന് ഡല്‍ഹി ദയാല്‍പുരിലാണ് സംഭവം നടന്നത്.
#WATCH Two bike-borne men rob a woman at knifepoint in Delhi's Dayalpur (Source CCTV footage). Both the culprits were apprehended by the police and the robbed gold chain was recovered from their possession. (26/10/18) pic.twitter.com/4mr5VIdAAy— ANI (@ANI) November 3, 2018
from mangalam.com https://ift.tt/2AJJ9Ly
via IFTTT
No comments:
Post a Comment