തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇതുവരെ കുറ്റക്കാരെ കണ്ടെത്താനായിട്ടില്ല. ആശ്രമത്തിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ അക്രമി സംഘം തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വന്‍ വിവാദങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വ്യത്യസ്തമായൊരു പ്രതികരണവുമായി സന്ദീപാനന്ദഗിരി രംഗത്തെത്തിയിരിക്കുകയാണ്.
ഗീതാക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തിലെ കൃഷ്ണന്റെയും, സരസ്വതിയുടെയും, വീണയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അഗ്നിശമന സേന വരാന്‍ വൈകിയിരുന്നേല്‍ ഇതെല്ലാം ഒരു സിഗരറ്റ് വലിക്കുന്ന പോലെ കത്തിയമര്‍ന്നേനെ എന്ന് അദ്ദേഹം പറയുന്നു.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
സാളഗ്രാമം ആശ്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ഗീതാക്ഷേത്രം.
ചെട്ടിനാട്ടിലെ കാരക്കുടിയില്‍ നിന്ന് കൊണ്ടുവന്ന പഴയ മരം കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്,
18 അടുക്കുകളായി ചെമ്പുതകിടില്‍ ഭഗവത് ഗീത പൂര്‍ണ്ണമായി ആലേഖനം ചെയ്ത് കൊണ്ടുവന്നത് മൊറാദാബാദില്‍ നിന്നാണ്,
എ.പി.ജെയാണ് ഗീതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
ഗീതാക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തിലെ കൃഷ്ണനും,സരസ്വതിയും,വീണയുമാണ് ഈ ചിത്രത്തില്‍ കാണുന്നത്.
ചുടേറ്റ് ഉരുകിയൊലിച്ചത് കാണാം.
അഗ്‌നിശമന സേന വരാന്‍ ഏതാനും നിമിഷങ്ങള്‍ വൈകിയിരുന്നുവെങ്കില്‍ ഒരു സിഗരറ്റ് വലിച്ച് തീരുന്നതുപോലെ...........
''എല്ലാം അയ്യപ്പന് വേണ്ടിയാണല്ലോ ''എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം.
#സ്വാമി ശരണം.
from mangalam.com https://ift.tt/2EYbRMR
via IFTTT
No comments:
Post a Comment