കേരളാ പോലീസ് ചെന്നൈയില്‍ നിന്നും സാഹസീകമായി പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജന് കോടതിയുടെ ജാമ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

കേരളാ പോലീസ് ചെന്നൈയില്‍ നിന്നും സാഹസീകമായി പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജന് കോടതിയുടെ ജാമ്യം

കെച്ചി: ചെന്നൈയില്‍ നിന്നും കേരളാ പോലീസ് അതിസാഹസീകമായി പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചി കേന്ദ്രീകരിച്ച് അഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയതിനാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്യുന്നത്.

ചെന്നൈ സ്വദേശിയായ മഹാരാജ് നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ഒടുവിലാണ് പോലീസിന്‍രെ പിടിയിലായത്. പോലീസ് നടപടി തടഞ്ഞതിനെത്തുടര്‍ന്ന് ഗുണ്ടകളെ ഓടിക്കുന്നതിന് ആകാശത്തേക്ക് വെടിവച്ചുവിരട്ടുകയും ചെയ്തിരുന്നു. പിന്നീട് വിമാനമാര്‍ഗ്ഗം കരിപ്പൂരിലെത്തിയ പൊലീസ് സംഘം കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. വിമാനത്താവളം വരെയും പോലീസ് സംഘത്തെ ഗുണ്ഡകള്‍ പിന്തുടര്‍ന്നിരുന്നു.

കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശക്കാരായ സംഘത്തിനെതിരെ ആദ്യം പരാതി നല്‍കിയത്. 40 ലക്ഷം രൂപ വായ്പ്പയെടുക്കുകയും പിന്നീട് പലിശയും കൊള്ളപ്പലിശയുമടക്കം തിരികെ നല്‍കിയിട്ടും മഹാരാജയുടെ കൂട്ടാളികള്‍ ഉപദ്രവിക്കുന്നെന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് നടത്തുന്നത് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവനാണെന്ന് പൊലീസിന് വ്യക്തമായത്.



from mangalam.com https://ift.tt/2qs6N9g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages