വനംവകുപ്പിന് ശത്രുതാപരമായ നിലപാടെന്ന് പത്മകുമാര്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

വനംവകുപ്പിന് ശത്രുതാപരമായ നിലപാടെന്ന് പത്മകുമാര്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കുന്നു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വനംവകുപ്പിന് ശത്രുതാപരമായ നിലപാടുകളെന്ന് തുറന്നടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കുന്നനിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നത്.

അത്യാവശ്യ സൗകര്യങ്ങളൊരുക്കാന്‍ പോലും വനവകുപ്പ് ഇടപെടുന്നു. അനധീകൃത നിര്‍മ്മാണത്തിന് ബോര്‍ഡിനും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട് ചടങ്ങുകള്‍ സുഗമമായി നടക്കും. തന്റെ രാജിക്കായി സമ്മര്‍ദ്ദമില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേവസ്വംബോര്‍ഡ് പക്ഷം ചേരാന്‍ ഉദ്ദേശിക്കുന്നില്ല. ആചാരക്രമങ്ങളും പൂജാദികര്‍മ്മങ്ങളും കൃത്യമായി നടത്തുക എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാനകര്‍ത്തവ്യം. അന്നദാനം നിര്‍ത്തലാക്കുമെന്നുള്ള പ്രചരണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലകാലത്തിന് മുന്നോടിയായി നിലയ്ക്കലില്‍ 10,000 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇനിയൊരു 10,000 പേര്‍ക്കുകൂടി ഇവിടെ വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. ചെങ്ങന്നൂര്‍ ശബരിമല തീര്‍ഥാടനത്തിലെ ബേസ് ക്യാമ്പായി മാറ്റാനും തീരുമാനിച്ചിട്ടുണ്ടെന്നും 20 ഇടത്താവളങ്ങള്‍ കൂടി വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.



from mangalam.com https://ift.tt/2DjNkQO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages