നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അശ്വതി ജ്വാല. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ആണുങ്ങള്‍ സൂക്ഷിക്കുക. വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ല .പോലീസ് ഏമാന്മാരുടെ ഒരു നിമിഷത്തെ ദേഷ്യത്തില്‍ തീരും ജീവന്‍.-അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.
അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
നെയ്യാറ്റിന്‍കര സ്വദേശി സനല്‍ .ഇന്നലെ രാത്രി കൊല്ലപ്പെട്ടിരിക്കുന്നു .ഇന്നലെ രാത്രി പത്തരയോടെ നെയ്യാറ്റിന്‍കര കിടങ്ങാം വിളയിലെ ചായക്കടയുടെ മുന്നിലാണ് സംഭവം നടക്കുന്നത്. സനലിന്റെ വാഹനം ഡിവൈഎസ്പി യുടെ വാഹനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തത് തര്‍ക്കത്തിനിടയാക്കി. സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയ ഡിവൈഎസ്പി വാഹനം മാറ്റാന്‍ പറഞ്ഞു കൊണ്ടു സനലിനോടു കയര്‍ക്കുകയായിരുന്നു. മര്‍ദനമേറ്റ സനല്‍ റോഡിലേക്ക് വീഴുകയും എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.......പരുക്കേറ്റ സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകാനും ഡിവൈഎസ്പി കൂട്ടാക്കിയില്ല. എസ്. ഐ എത്തി ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ആയിരുന്നു.മെഡിക്കല്‍ കോളജിലെത്തിയപ്പോഴും സനല്‍ മരിച്ചിരുന്നു.
NB :വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ആണുങ്ങള്‍ സൂക്ഷിക്കുക .വീട്ടിലേക്ക് തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ല .പോലീസ് ഏമാന്മാരുടെ ഒരു നിമിഷത്തെ ദേഷ്യത്തില്‍ തീരും ജീവന്‍.
from mangalam.com https://ift.tt/2ANPNjI
via IFTTT
No comments:
Post a Comment