നെയ്യാറ്റിന്‍കരയില്‍ ഉണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം; പിണറായി വിജയന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

നെയ്യാറ്റിന്‍കരയില്‍ ഉണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം; പിണറായി വിജയന്‍

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ചത് നടക്കാന്‍ പാടില്ലാത്ത സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

കേസ് ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുമെന്നും ഡിവൈഎസ്പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി 11 മണിക്ക് കൊടങ്ങാവിളയില്‍ വെച്ചായിരുന്നു സംഭവം. നെയ്യാറ്റിന്‍കര കാവുവിളയില്‍ സനല്‍ (32) ആണ് മരിച്ചത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ആ സമയത്ത് എതിരെവന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പോലീസും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാര്‍ ഡിവൈഎസ്പിയെ കയ്യേറ്റം ചെയ്തു. എന്നാല്‍ സമീപവാസിയായ സുഹൃത്ത് സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി. ഡിവൈഎസ്പിയുടെ കാറും മാറ്റി. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.



from mangalam.com https://ift.tt/2FeXeVI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages