ന്യൂഡല്‍ഹി : മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
മണ്ഡലകാല പൂജകള്‍ ഈ മാസം 17നാണ് ആരംഭിക്കുന്നത്. ഇതിനു ശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമല സന്ദര്‍ശിക്കാനെത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മുംബൈയിലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് പോരാട്ടം നടത്തി വിജയം കണ്ട ഭൂമാതാ ബ്രിഗേഡിന്റെ നേതാവ് കൂടിയാണ് തൃപ്തി.
from mangalam.com https://ift.tt/2AMO1iP
via IFTTT
No comments:
Post a Comment