ബെംഗളൂരു: കര്‍ണാടകയില്‍ അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. അഞ്ചില്‍ നാലിലും ഭരണകക്ഷിക്ക് തന്നെയാണ് മുന്നേറ്റം. ശിവമോഗ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് മുന്നിലുള്ളത്.
രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിതകൂമാരസ്വാമിക്ക് വിജയം. ബെള്ളാരിയില്‍ കോണ്‍ഗ്രസിന്റെ വിഎസ് ഉഗ്രപ്പ വിജയം ഉറപ്പിച്ചു.
മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ ജെഡിഎസ് 2.25 ലക്ഷം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എമ്ണിക്കഴിഞ്ഞപ്പോള്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി എല്‍ആര്‍ ശിവരാമഗൗഡ മുന്‍പ് മത്സരിച്ച അംബരീഷഷിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് തകര്‍ത്തത്.
ജമാഖണ്ഡി നിയമസഭാ സീറ്റില്‍ നാലു റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപിയുടെ കുല്‍ക്കര്‍ണി ശ്രീകാന്ത് സുബ്ബറാവുവിനെക്കാള്‍ കോണ്‍ഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡ 7,149 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
ബിജെപി സര്‍ക്കാരിനെ താഴെയിറക്കി കോണ്‍ഗ്രസും ജെഡിഎസ് സഖ്യമാണ് ഭരിക്കുന്നത്. ഭരണകക്ഷിയുടെ വിധിയെഴുത്ത് കൂടിയായാണ് തിരഞ്ഞെടുപ്പ് ജയത്തെ കണക്കാക്കപ്പെടുന്നത്. അതിനൊപ്പം റെഡ്ഡി സഹോദരങ്ങള്‍ക്കും ബിജെപിക്കും വേരോട്ടമുള്ള ബല്ലാരിയില്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.
from mangalam.com https://ift.tt/2FeXlAC
via IFTTT
No comments:
Post a Comment