ആഗ്ര: താജ്മഹല്‍ വളപ്പിലെ മോസ്‌കില്‍ ബലമായി പ്രവേശിച്ച് പൂജ നടത്തി. തീവ്ര ഹിന്ദുത്വ സംഘടനയായ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരായ സ്ത്രീകളാണ് മോസ്‌കില്‍ കയറി പൂജ നടത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. പൂജ നടത്തിയ ശേഷം അവര്‍ മോസ്‌കില്‍ ഗംഗാജലം തളിച്ചു.
മുസ്ലീങ്ങള്‍ക്ക് എല്ലാ ദിവസവും നമസ്‌കാരം നടത്താമെങ്കില്‍ തേജോമഹലായ അവിടെ തങ്ങള്‍ക്ക് പൂജ നടത്താനും അവകാശമുണ്ടെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ ജില്ലാ പ്രസിഡന്റ് മീന ദേവി ദിവാകര്‍ പറഞ്ഞു. താജ്മഹല്‍, തേജോമഹല്‍ എന്ന ഹൈന്ദവ ക്ഷേത്രമാണെന്ന് നേരത്തെ സംഘപരിവാര്‍ നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. പൂജയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിന്റെ വാദം. തങ്ങള്‍ക്ക് മോസ്‌കിനുള്ളില്‍ പ്രവേശനമില്ലെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി. പുറത്ത് വന്ന വീഡിയോയുടെ ആധികാരികത അന്വേഷിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
സംഭവം അറിഞ്ഞയുടന്‍ ഉദ്യോഗസ്ഥരെ അങ്ങോട്ടേക്ക് അയച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പൂജാ സാധനങ്ങളൊന്നും മോസ്‌കില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. പൂജയുടെ വീഡിയോ ഹാജരാക്കാന്‍ സി.ഐ.എസ്.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/2Dvlj8b
via IFTTT
No comments:
Post a Comment