സൗകര്യങ്ങള്‍ ഒരുക്കാമെന്ന് പോലീസ് ഉറപ്പ് : കെ.പി. ശശികല വീണ്ടും ശബരിമലയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

സൗകര്യങ്ങള്‍ ഒരുക്കാമെന്ന് പോലീസ് ഉറപ്പ് : കെ.പി. ശശികല വീണ്ടും ശബരിമലയിലേക്ക്

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല വീണ്ടും ശബരിമലയിലേക്ക്. പോലീസിനെ അറിയിച്ചശേഷം താന്‍ ഇന്നു തന്നെ പുറപ്പെടുമെന്ന് ശശികല വ്യക്തമാക്കി. സൗകര്യങ്ങള്‍ ഒരുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായും ശശികല പറഞ്ഞു. പോലീസിന്റെ നിയന്ത്രണം ലംഘിച്ചതോടെ കഴിഞ്ഞ ദിവസം ശശികലയെ അറസ്റ്റ് ചെയ്ത് രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

അതേസമയം സന്നിധാനത്തെ അസൗകര്യങ്ങള്‍ മറച്ചുവെയ്ക്കാനാണ് കരുതല്‍ തടങ്കലെന്നും ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ശശികല കുറ്റപ്പെടുത്തി. ആരോഗ്യം അനുവദിച്ചാല്‍ ഇന്നലെ തന്നെ താന്‍ മല ചവിട്ടുമെന്ന് ശശികല വ്യക്തമാക്കിയിരുന്നു. കെ.പി.ശശികലയെ ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്.



from mangalam.com https://ift.tt/2DrgX1A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages