കെ. സുരേന്ദ്രനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാക്കി ഇംഗ്ലീഷ് ദിനപത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

കെ. സുരേന്ദ്രനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാക്കി ഇംഗ്ലീഷ് ദിനപത്രം

പത്തനംതിട്ട: ബി.ജെ.പി ജനറല്‍ സെക്രട്ടി കെ. സുരേന്ദ്രനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാക്കി ഇംഗ്ലീഷ് ദിനപത്രം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തുവെന്ന ലീഡോടെയാണ് വാര്‍ത്ത. ഞായറാഴ്ചത്തെ പത്രത്തിലാണ് ഗുരുതരമായ തെറ്റ് കടന്നുകൂടിയത്. കെ. സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത.

ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയെ കസ്റ്റഡിയില്‍ എടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തതെന്ന് വാര്‍ത്തയില്‍ പറയുന്നു. പോലീസ് നടപടി കേരളത്തില്‍ ബി.ജെ.പിയുടെ വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചുവെന്നും വാര്‍ത്തയില്‍ പറയുന്നു.

ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയില്‍ എടുത്ത കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന രണ്ട് പേരും റിമാന്‍ഡിലാണ്. ഞായറാഴ്ച രാവിലെയാണ് സുരേന്ദ്രനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. നിരോധനാഞ്ജ ലംഘിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെയാണ് നിലയ്ക്കലില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.



from mangalam.com https://ift.tt/2PAoCSO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages