അഞ്ചാലുംമൂട്: വഴിയില്‍ കിടന്ന് കിട്ടിയ പണം പോലീസില്‍ ഏല്‍പ്പിച്ചതിനു ശേഷം വീട്ടിലെത്തിയ ആള്‍ ഒടുവില്‍ പുലിവാലു പിടിച്ചു. കൊല്ലം അഞ്ചാലുംമൂടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വഴിയില്‍ കിടന്ന് അങ്കണവാടി അധ്യാപികയ്ക്കാണ് 25,000 രൂപ കളഞ്ഞു കിട്ടിയത്. ഉടനെ അധ്യാപികയ്ക്കു സമീപം ഉണ്ടായിരുന്നത് മോഹനന്‍ എന്നയാളായിരുന്നു. ഇരുവരും പണം പോലീസ് സ്‌റ്റേഷനില്‍ കൊടുത്ത് മടങ്ങി. വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് സ്വന്തം ഭാര്യയുടെ കയ്യില്‍ നിന്ന് നഷ്ടമായ പണമായിരുന്നു അതെന്നത്. എന്നാല്‍ പണം മടക്കിക്കൊടുക്കാന്‍ പോലീസ് വിസമ്മതിച്ചതോടെ ഇയാള്‍ വെട്ടിലാകുകയായിരുന്നു.
മുരുന്തല്‍ രാഹിഭവനില്‍ രജിത് മുരുന്തല്‍ സഹകരണ ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ തുകയാണ് അഞ്ചാലുംമൂട്ടിലെ ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച് നഷ്ടപ്പെട്ടത്. പിന്നാലെ ഇതുവഴിയെത്തിയ അങ്കണവാടി അധ്യാപികയായ കുരീപ്പുഴ പള്ളികിഴക്കതില്‍ വല്‍സല സൈമണ് പണം ലഭിക്കുകയായിരുന്നു. മോഹന്‍ വിവരം അറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞ് പോലീസ് മടക്കുകയായിരുന്നു.
മാധ്യമങ്ങളിലടക്കം വാര്‍ത്ത നല്‍കുകയും, ബാങ്കിലെത്തി പണത്തെക്കുറിച്ച് അന്വേഷനം നടത്തുകയും ചെയ്തു. എന്നാല്‍ പണം തേടി ആരും എത്തിയില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരാഴ്ചയ്ക്കു ശേഷമാണ് ദമ്പതികള്‍ക്ക് പണം തിരികെ ലഭിക്കുന്നത്.
from mangalam.com https://ift.tt/2OPfap2
via IFTTT
No comments:
Post a Comment