നങ്ങ്യാർകുളങ്ങര: ഹരിപ്പാടിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ കിരൺ കൃഷ്ണ (20) മാവേലിക്കര നടപ്പാറയിൽ ശങ്കർകുമാർ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു.ഇരുവർക്കും ശരീരത്തിൽ പൊള്ളലേറ്റിരുന്നു.കോയമ്പത്തൂർ കർപ്പകം എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികളാണിവർ ദേശീയപാതയിലെ നങ്ങ്യാർകുളങ്ങര ബാർഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവർ അപകടത്തിൽ പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Qzdodm
via
IFTTT
No comments:
Post a Comment